കൊച്ചി: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി.
കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നുവെന്ന വ്യാജപ്രചരണം രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്നും ഒരേ കേന്ദ്രത്തില്‍ തയ്യാറാക്കിയ പരാതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്‌ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ഇക്കാര്യം ആരാഞ്ഞു. എന്നാല്‍ ഈ പരാതിയെക്കുറിച്ച് അറിയില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
















