Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുല്ലയ്‌ക്കല്‍ ചിറപ്പുത്സവം വിവാദത്തില്‍ മുങ്ങുന്നു മന്ത്രിയും നഗരസഭയും പോരിന് കെട്ടിയ കടകള്‍ പൊളിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 02:00 am IST
in Alappuzha

ആലപ്പുഴ: ചിറപ്പു മഹോത്സവവുമായി ബന്ധപ്പെട്ട് നഗരസഭ ലേലംചെയ്ത് നല്‍കിയ കടകള്‍ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി. നഗരസഭാ ചെയര്‍മാന്‍ അടക്കമുള്ളവരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് എസ്ഡിവി സ്‌കൂളിനു സമീപത്തെ താത്കാലിക കടകള്‍ പൊളിച്ചു നീക്കിയത്.

റോഡു കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കാന്‍ ഹൈക്കോടതി വിധിയുണ്ടെന്നും ഇത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. ബിജു പറഞ്ഞു. വന്‍ പോലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് കടകള്‍ പൊളിച്ചത്.

സീറോ ജങ്ഷന്‍ വരെയുള്ള റോഡ് കയ്യേറി നഗരസഭ ലേലം ചെയ്ത് നല്‍കിയ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡു പുറമ്പോക്ക് നഗരസഭയ്‌ക്ക് ലേലം ചെയ്ത് കച്ചവടത്തിന് നല്‍കാമെന്നാണ് ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുളളത്. റോഡരികിലെ ഓടകള്‍ പുറമ്പോക്കല്ല. അതിനാല്‍ ഓട കയ്യേറിയുള്ള കച്ചവടവും അനുവദിക്കില്ല. കച്ചവടക്കാര്‍ ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങി.

നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് കൗണ്‍സിലര്‍മാര്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, എ.എം. നൗഫല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പിഡബ്യൂഡി ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്തു. കടകള്‍ പൊളിച്ചുനീക്കിയാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ചെയര്‍മാന്റെ ഭീഷണി. എന്നാല്‍ പൊളിക്കാതെ പിന്മാറില്ലെന്ന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെ ചെയര്‍മാനും സംഘവും പിന്‍വാങ്ങി. രാത്രി വൈകിയും കട ഒഴിപ്പിക്കല്‍ തുടരുകയാണ്.

നഗരത്തിലെ പാതയോരത്തെ കടകള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള തുറന്ന പോര് ചിറപ്പിന്റെ പകിട്ട് കുറയ്‌ക്കുകയാണ്. ചില കൗണ്‍സിലര്‍മാരടക്കം ബിനാമിയായി ലേലത്തില്‍ പങ്കെടുത്ത് സ്ഥലം മറിച്ച് കൊടുക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്റെ ഓഫീസ് വ്യക്തമാക്കി.

വ്യാപാരി വ്യവസായികള്‍ തങ്ങളുടെ കടയുടെ മുന്നില്‍ കടകള്‍ സ്ഥാപിക്കുന്നതിനെതിരെയും കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരം കോടതി വിധികള്‍ ഉള്ളപ്പോള്‍ നിയമങ്ങളെ എല്ലാം കാറ്റില്‍ പറത്തി കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയില്ലാതെ ചിലയാളുകളുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി നടത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്നാല്‍ റോഡു കയ്യേറി സ്ഥിരമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാതെ ലക്ഷങ്ങള്‍ നഗരസഭയ്‌ക്ക് നല്‍കി താത്കാലികമായി കച്ചവടം നടത്താനെത്തിയവരെ കുടിയൊഴിപ്പിച്ചത് രാഷ്‌ട്രീയ പക്ഷാഭേദമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ റോഡു കയ്യേറി കച്ചവടം നടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും സിഐടിയു എഐടിയുസി യൂണിയനില്‍പ്പെട്ടവരാണ് അതിനാലാണ് അവരെ പൊതുമരാമത്ത് വകുപ്പും മന്ത്രിയും സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

പുതിയ വാര്‍ത്തകള്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.