കായംകുളം: മനുഷ്യാവകാശ സംഘടനകളുടെ പേരില്‍ ഭാരതസൈനികര്‍ക്കെതിരെ മനുഷ്യാവകാശലംഘനം ആരോപിക്കുന്നതിലെ രാഷ്‌ട്രീയം തിരിച്ചറിയണമെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി വി. മഹേഷ് പറഞ്ഞു. ഭീകരവാദ പ്രസ്ഥാനങ്ങളും ചില മനുഷ്യാവകാശ സംഘടനകളും തമ്മില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. ഇത് ഭീകരവാദത്തിനെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പ്രോത്സാഹിപ്പിക്കലാണ്. ഇതിനെതിരെ ശരിയായ ബോധവത്ക്കരണവും ജാഗ്രതയും പൊതുസമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ലോകമനുഷ്യാവകശ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കായംകുളം പാര്‍ക്ക് മൈതാനിയില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ ‘മനുഷ്യാവകാശങ്ങളും മാറുന്നലോകവും’ എന്നവിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അഅദ്ദേഹം. ഭാരതീയ വിചാരകേന്ദ്രം ജില്ലാ വൈസ് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഹ്യൂമന്റൈറ്റ്‌സ് കമ്മീഷന്‍ റിട്ട.എസ്.പി, കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡി. അശ്വനിദേവ്, മഠത്തില്‍ ബിജു, ജെ. മഹാദേവന്‍, പി.എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
















