Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൈതൃക പട്ടികയില്‍ ഉള്‍പെടുത്താന്‍ തീരുമാനമായെങ്കിലും ഇരട്ടി പാലം അനുനിമിഷം നാശത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 10:47 pm IST
inKannur

ഇരിട്ടി: ഇരിട്ടി നഗരവാസികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഇരിട്ടി പാലം. 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാലം അവരുടെ നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടും രൂപഭംഗി കൊണ്ടും മനുഷ്യമനസ്സിനെ ആകര്‍ഷിക്കുന്നു.

തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ഇപ്പോഴുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നതോടെ എണ്‍പത്തി അഞ്ചാണ്ട് പിന്നിടുന്ന മലയോര മേഖലയുടെ വളര്‍ച്ചക്കും നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന ഈ മനോഹര നിര്‍മ്മിതി പൈതൃക പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് മേഖലയിലെ ജനപക്ഷത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു.

ജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ച് പേരാവൂര്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കുകയും എംഎല്‍എയുടെ ആവശ്യം പരിഗണിച്ച മന്ത്രി പാലത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്.

ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ കാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ എഞ്ചിനീയര്‍ ആയിരുന്ന ഏണസ്റ്റ് ജെയിംസ് സ്റ്റുവേര്‍ട്‌സിന്റെ നേതൃത്വത്തിലായിരുന്നു ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. തലശ്ശേരി സ്വദേശിയായിരുന്ന ചിരുകണ്ഠന്‍ എന്നയാളായിരുന്നു ഇതിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്.

ഈ പാലത്തിന്റെ നിര്‍മ്മാണത്തിലെ എഞ്ചിനീയറിങ് വൈഭവം ആരെയും അത്ഭുതപ്പെടുത്തുന്നതും അതേസമയം കൗതുകമുണര്‍ത്തുന്നതുമാണ്. കൂറ്റന്‍ ഇരുമ്പു പാളികള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയില്‍ പാലത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

10 മീറ്റര്‍ ഉയരത്തിലും 144 മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ച പാലത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന തൂണുകള്‍ക്കു പുറമെ പുഴയില്‍ കരിങ്കല്ലുകള്‍ അടുക്കിവെച്ച നിര്‍മ്മിച്ച രണ്ട് തൂണുകളിലാണ് പാലം നിലനില്‍ക്കുന്നത്. മലയോര മേഖലയില്‍ ഈ കാലയളവിലുണ്ടായ നിരവധി ഉരുള്‍പൊട്ടലുകളേയും വെള്ളപ്പൊക്കത്തെയും മറ്റും അതിജീവിച്ച് നില്‍ക്കുന്ന ഇരിട്ടി പാലം ബ്രിട്ടീഷുകാരന്റെ മലബാര്‍ മേഖലയിലെ ആധിപത്യത്തിന്റെയും ഈ മേഖലയില്‍ നടത്തിയ നിരവധി ചൂഷണങ്ങളുടെയും മൂകസാക്ഷി കൂടിയാണ് എന്ന് പറയാം.

കുടക് മലനിരകളിലെ വനങ്ങളില്‍ നിന്നും സുഗന്ധ വ്യഞ്ജനങ്ങളും വനവിഭവങ്ങളും ഈട്ടി മുതലായ വിലപിടിപ്പുള്ള കൂറ്റന്‍ മരങ്ങളും മറ്റും കടത്തിക്കൊണ്ടുപോകാനായിരുന്നു ഇരിട്ടി പാലവും കൂട്ടുപുഴ പാലവും മറ്റും ഇവര്‍ നിര്‍മ്മിച്ചത്.

എന്നാല്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും പാലം ഇന്ന് ഏറെ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. കാലങ്ങളായി വര്‍ഷാ വര്‍ഷം നടത്തിവന്നിരുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. പാലത്തിന്റെ കൂറ്റന്‍ ഇരുമ്പു ബീമുകളും ഇരുമ്പു മേല്‍ക്കൂരയും മറ്റും തുരുമ്പെടുത്ത് ഏതുനിമിഷവും പൊട്ടിവീഴാമെന്ന നിലയില്‍ ആണ് ഇപ്പോഴുള്ളത്. പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് ഓരോ ദിവസവും അടര്‍ന്ന് വീണുകൊണ്ടിരിക്കയാണ്. കോണ്‍ക്രീറ്റിനകത്തെ ഇരുമ്പുകമ്പികളും ഇതോടെ തുരുമ്പെടുത്തു നശിക്കുന്നു. നൂറുകണക്കിന് ഭാരവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന പാലം അനുനിമിഷം നാശത്തിലേക്കു കൂപ്പുകുത്തുകയാണ്. പുതിയ പാലം പണിക്കൊപ്പം പഴയപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പാലം സംരക്ഷിച്ചില്ലെങ്കില്‍ പുതിയപാലം പണി കഴിയുമ്പോഴേക്കും ഈ ചരിത്രകൗതുകത്തിന്റെ നാശമായിരിക്കും ഫലം എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.