Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാരിപ്പള്ളി മെഡി. കോളേജ് പ്രവേശനം തടഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 01:55 pm IST
in Kollam

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ 2018-19, 2019-20 അധ്യായന വര്‍ഷങ്ങളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞത് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമെന്ന് ആക്ഷേപം.

2017-18 വര്‍ഷത്തെ അനുമതി നല്‍കുവാന്‍ സുപ്രീം കോടതി മേല്‍നോട്ട കമ്മറ്റി നല്‍കിയ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ അടുത്ത വര്‍ഷങ്ങളിലെ വര്‍ഷങ്ങളിലെ പ്രവേശനം തടഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുകള്‍ മൂലം മെഡിക്കല്‍ കൗണ്‍സിലാണ് കോളേജ് ആരംഭിക്കാന്‍ അനുമതി നല്‍കിയതെന്ന സര്‍ക്കാരിന്റെ അവകാശവാദം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ ഉത്തരവ്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ലോധ കമ്മറ്റി പ്രത്യേക ഉത്തരവ് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ആദ്യ വര്‍ഷം മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കിയത്.

കഴിഞ്ഞ മേയ് 31ന് കേന്ദ്ര സര്‍ക്കാര്‍ കോളേജിന് അനുമതി നല്‍കിയപ്പോള്‍ തന്നെ നിലവിലുള്ള അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി അണ്ടര്‍ടേക്കിങ് ഫയല്‍ ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഏതു സമയവും പരിശോധന നടത്തുമെന്നും പരിശോധനയില്‍ ഏതെങ്കിലും ഘടകങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ തുടര്‍ന്നുള്ള രണ്ട് അധ്യായന വര്‍ഷത്തെ പ്രവേശനം തടയുമെന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് അനുമതി നല്‍കിയത്.

കഴിഞ്ഞ മാസം മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയപ്പോള്‍ 28 ഇനങ്ങളില്‍ കുറവുകള്‍ ഉള്ളതായി കണ്ടെത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ ആരംഭം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കോളേജിന്റെ നടത്തിപ്പിനോട് കാണിക്കുന്ന നിസംഗതയുടെ ഫലമാണ് പ്രവേശനം തടഞ്ഞതിനു കാരണം.

ലോധാ കമ്മിറ്റിയുടെ നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയാതെ മാസങ്ങളോളം ഉദാസീനമായ പ്രവര്‍ത്തിയിലൂടെ ഗുരുതരമായ വീഴ്ചയാണ് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമതയില്ലാത്തതു മൂലം മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും രോഗികള്‍ക്ക് പരമാവധി ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ചികിത്സാ സൗകര്യവും ഒരുക്കാതിരുന്നതും ഗൗരവതരമാണ്.

കോളേജ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഇച്ഛാശക്തിയോടു കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

കോളേജിന്റെ പ്രവേശനം തടഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാരും സിപിഎം ജില്ലാ സെക്രട്ടറിയും ചാത്തന്നൂര്‍ എംഎല്‍എ യും കൊല്ലത്തെ ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ: ഫിലിപ്പ്. കെ. തോമസ് ആവശ്യപ്പെട്ടു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ വരുന്ന രണ്ട് വര്‍ഷത്തെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ തടയുവാനുള്ള സാഹചര്യം സൃഷ്ടിച്ചത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

Kerala

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.