തുറവൂര്‍: അന്ധകാരനഴിയില്‍ മത്സ്യ ബന്ധന തുറമുഖം സ്ഥാപിക്കണമെന്നാവശ്യം ശക്തമായി. ദിവസേന നിരവധി വള്ളങ്ങളാണ് ഇവിടെ അടുക്കുന്നത്.
മുന്‍ സര്‍ക്കാര്‍ തുറമുഖം നിര്‍മിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയായിരുന്നു. അമ്പലപ്പുഴ മുതല്‍ ചെല്ലാനം വരെയുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് വള്ളങ്ങളാണ് സ്പില്‍വേയ്ക്ക് സമീപം നങ്കൂരമിടുന്നത്.
കടല്‍ ക്ഷോഭിക്കുന്ന സമയത്ത് സ്പില്‍വേ തുറന്ന് വള്ളങ്ങള്‍ക്ക് സുരക്ഷിതമായി കായലിലൂടെ മറ്റിടങ്ങളിലേക്ക് എത്താനാകും.
കടലും കായലും സംഗമിക്കുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടതാവളമായ അന്ധകാരനഴിയില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ സര് ക്കാരും ജനപ്രതിനിധികളും ഈ ആവശ്യത്തോട് മുഖം തിരിക്കുകയാണ്. ജില്ലയില്‍ തന്നെ ഏറ്റവും സൗകര്യപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയിന്ന തുറമുഖമായിരിക്കും ഇവിടുത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: