കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയേയും അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം മണി. ശശികലയ്‌ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ ആണെന്നും കേരളം ഈ രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നുമാണ് മണിയുടെ അധിക്ഷേപം.
കാഞ്ഞങ്ങാട് സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പ്രസംഗം. ഇവിടെ രണ്ടു പേരുണ്ട്, ഒരു ശശികല ടീച്ചര്‍, അവര് പ്രസംഗിച്ചത് ശരിയാണേല്‍ അത് വര്‍ഗീയതയാണ്, പിന്നൊരു ശോഭാ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ ആണുങ്ങളെയാ തല്ല്.
എന്റെ പല്ല് അടിച്ച് പൊഴിക്കുമെന്ന് പറഞ്ഞു. ഹൊ ! ഇവളുടെ ഒക്കെ ഭര്‍ത്താക്കന്മാര്‍ എന്തോ ചെയ്തോണ്ടിരിക്കുവാണോ ആവോ? വീട്ടില്‍ നിന്ന് ഇറങ്ങി പോകുമ്പോ പറയണ്ടേ മര്യാദയ്‌ക്ക് ആളുകളോട് പെരുമാറാന്‍… എന്നിങ്ങനെ തുടരുന്നു മന്ത്രിയുടെ പ്രസംഗം.
















