സേലം: പഠിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയയായ അഖില. താന്‍ ഇന്നലെ എത്തിയിട്ടേയുള്ളൂവെന്നും എന്തൊക്കെ നിബന്ധനകളാണുള്ളതെന്ന് ഇപ്പോള്‍ അറിയില്ലെന്നും അഖില പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. തനിക്ക് പ്രിയപ്പെട്ടവരെ കാണുകയും സംസാരിക്കുകയും വേണം. ഷെഫിന്‍ ജഹാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും അഖില കോളേജില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അഖില കോളജിലെത്തിയത്.
ഹോസ്റ്റലിലില്‍ നിന്നും പോലീസിന്റെ അകമ്പടിയോടെയാണ് സ്വകാര്യവാഹനത്തില്‍ അഖില കോളജിലെത്തിച്ചത്. പഠനം പാതിവഴിയില്‍ നിര്‍ത്തിവെച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ അഖിലയ്‌ക്ക് ഹൗസ് സര്‍ജന്‍സിയിലേക്ക് പ്രവേശിക്കാനാവൂ.
















