കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപ്് കോടതിയുടെ അനുമതിയോടെ ദുബായിയിലേക്ക് പോയി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാണ് ദുബായിയിലേക്ക് പോയത്.
അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്. ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരും പോയത്.
തിങ്കളാഴ്ച വൈകീട്ട് കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റിയിരുന്നു.യാത്ര കഴിഞ്ഞ് രണ്ട് ദിവസത്തിനകം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. ദുബായില്‍ താമസിക്കുന്നതെവിടെ, ആരെയൊക്കെയാണ് കാണുന്നത്, എന്തൊക്കെയാണ് കാര്യപരിപാടികള്‍ തുടങ്ങിയവ ഇതിനോടകം തന്നെ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും കുടുംബവും ഒപ്പമുണ്ടാകും.29 ന് നടക്കുന്ന ചടങ്ങില്‍ നാദിര്‍ഷയുടെ അമ്മയാണ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുക.
















