Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വിവേകഭരിതമായ ഒരാനന്ദത്തിന്റെ ഓര്‍മയ്‌ക്ക്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 03:01 pm IST
inSpecial Article

മാറ്റച്ചിന്തയുടെ വിത്തിട്ട് പടര്‍ന്ന 125 വര്‍ഷം പഴക്കമുള്ള ഒരു ഭൂതകാലക്കുളിരിന്റെ ഓര്‍മ ഇന്നു മുതല്‍ ഡിസംബര്‍ 22വരെ കേരളം കൊണ്ടാടുന്നു. സ്വാമി വിവേകാനന്ദന്റെ കേരള പര്യടനത്തിന്റെ ത്രസിക്കുന്ന തോജോമയമാര്‍ന്ന സ്മരണ.

ഇന്ത്യയിലുടനീളം ആദ്ധ്യാത്മികതയിലൂന്നിയ നവോഥാനത്തിന്റെ വിവേകഭരിതമായ ആനന്ദത്തിന്റെ ആവേശമുണര്‍ത്തി വിവേകാനന്ദന്‍ നടത്തിയ രണ്ടു വര്‍ഷം നീണ്ട പരിവ്രാജക പര്യടനത്തിന്റെ ഭാഗമായ കേരളസന്ദര്‍ശനത്തിന്റെ സ്മരണ പുതുക്കുകയാണ് സംസ്ഥാനം. വിവേകാനന്ദ സ്പര്‍ശം എന്നപേരില്‍ ബൃഹത്തായ പരിപാടികളാണ് കേരള സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യ മാത്രമല്ല ലോകം മുഴുവനും പുതുകാലത്തെ ഒരേയൊരു സന്യാസിയായി വാഴ്‌ത്തിയ സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം എന്ന വൈരുധ്യസൗന്ദര്യം നിറഞ്ഞ വാക്ക് പിന്നീട് കേരളത്തെ ഒട്ടൊന്നുമല്ല പ്രചോദിപ്പിച്ചത്. കേരളം എന്ന ഭ്രാന്താലയത്തില്‍ നിന്നും കുതറിമാറി പരിഷ്‌ക്കരണത്തിലേക്കു എത്താനുള്ള പോരാട്ടമായിരുന്നു സാമൂഹ്യവും സാമ്പത്തീകവും രാഷ്‌ട്രീയവുമായി പിന്നീടുണ്ടായത്. അതുകൊണ്ട് ഭ്രാന്താലയം എന്ന വാക്കിനുള്ള പ്രസക്തി വലുതാണ്. വിവേകാനന്ദന്റെ സന്ദര്‍ശനം നടന്നില്ലായിരുന്നെങ്കില്‍ കേരളം പ്രാകൃതമായൊരു ഭാവനയാകുമായിരുന്നു. ജാതീയമായ ഉന്മാദവും അനാചാരത്തിന്റെ പുകയും അന്ധവിശ്വാസത്തിന്റെ ഇരുട്ടുംകൊണ്ട് കേരളം ഇരുണ്ട ഭൂഖണ്ഡമാണെന്ന് ഡോ.പല്‍പ്പുവില്‍ നിന്നാണ് വിവേകാനന്ദന്‍ അറിഞ്ഞത്.

തന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ മഹാസമാധിക്കു ശേഷം ബംഗാളില്‍നിന്നുമാരംഭിച്ച യാത്രയില്‍ കേരള സന്ദര്‍ശനം ആദ്യം ഉണ്ടായിരുന്നില്ല. നവംബര്‍ മൂന്നിന് ബാംഗ്‌ളൂരില്‍ പല്‍പ്പു താഴ്ന്ന ജാതിക്കാര്‍ കേരളത്തില്‍ അനുഭവിക്കുന്ന കൊടും യാതനകളെക്കുറിച്ചു വിവേകാനന്ദനോടു പറഞ്ഞശേഷം പര്യടനം കേരളത്തിലേക്കുകൂടി നീട്ടുകയായിരുന്നു. ഐതിഹാസികമായ ആ യാത്രയുടെ പര്യവസാനം അങ്ങനെ കേരളമായി.

ഏതൊരു പരിവര്‍ത്തനവും ഇന്ത്യയില്‍ ആധ്യാത്മികതയിലൂടെ മാത്രമേ സാധ്യമാകൂവെന്നാണ് ഡോ.പല്‍പ്പുവിനോട് വിവേകാനന്ദന്‍ പറഞ്ഞത്. അതിനു പുറമേനിന്ന് ആളെകൊണ്ടുവരുന്നതിനു പകരം നിങ്ങള്‍ക്കിടയില്‍നിന്നൊരു ആചാര്യനെ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. കര്‍മത്തിനും മനസിനും വേണ്ടുന്ന ശുദ്ധീകരണ പ്രക്രിയയെയാണ് ഇതുകൊണ്ട് വിവേകാനന്ദന്‍ ലക്ഷ്യം വച്ചത്.

കേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് 26 ദിവസമാണ് വിവേകാനന്ദന്‍ ഇവിടെ ഉണ്ടായിരുന്നത്. ട്രയിനിലും വഞ്ചിയിലും കാളവണ്ടിയിലുമായിരുന്നു യാത്ര. ഏറേയും വഞ്ചിയില്‍. എറണാകുളത്തുവെച്ച് ചട്ടമ്പിസ്വാമികളുമായി സംസാരിച്ചു. തിരുവനന്തപുരത്ത് മഹാരാജാവ് ശ്രീമൂലം തിരുനാളിനെ സന്ദര്‍ശിച്ചു.വിവിധ തട്ടിലുള്ള പ്രമുഖരുമായും പണ്ഡിതരുമായും അദ്ദേഹം ആശയവിനിമയം നടത്തി. പ്രായവ്യത്യാസമില്ലാതെ സംസ്‌കൃതത്തില്‍ സംസാരിക്കുന്ന തമ്പുരാട്ടിമാരെ കൊടുങ്ങല്ലൂരില്‍വെച്ച് കണ്ടുമുട്ടിയത് വിവേകാനന്ദന് അതിശയകരമായ ആഹ്‌ളാദമുണ്ടാക്കി. പരിമിതങ്ങളായ ദിവസങ്ങള്‍കൊണ്ട്, കേരളത്തില്‍ ജനിച്ചുവളര്‍ന്ന മറ്റാരെക്കാളും കൂടുതല്‍ കേരളത്തെക്കുറിച്ച് വിവേകാനന്ദന്‍ മനസിലാക്കിയാണ് മടങ്ങിയത്.

തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും ജാതീയമായ ഗുഹാവാസികളായിത്തീര്‍ന്ന കേരളീയരെ ആധ്യാത്മികതയുടെ വെളിച്ചത്താല്‍ സാംസ്‌ക്കാരികമായി പുറംലോകത്തേക്കു കൊണ്ടുവരാനുള്ള ആദ്യചുവടായിരുന്നു നൂറ്റിരുപത്തഞ്ചു വര്‍ഷം മുന്‍പുള്ള വിവേകാനന്ദ സ്പര്‍ശം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.