ഇടുക്കി: കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച് വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് വിവാദത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യാനം സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കും. ഇടുക്കിയില്‍ ജില്ലാ ബാങ്ക് ഏര്‍പ്പെടുത്തിയ ഒപ്പം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രദേശത്ത് വീടുവച്ചു താമസിക്കുന്നവരുടെ ആശങ്ക കണക്കിലെടുത്ത് റവന്യൂ ഫോറസ്റ്റ്, വൈദ്യുതി വകുപ്പ് മന്ത്രിമാരും, ജില്ലാ കളക്ടറും സ്ഥലത്തെ ജനപ്രതിനിധികളും യോഗം ചേര്‍ന്ന് അതിര്‍ത്തി നിര്‍ണയിക്കുമെന്നാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. എങ്ങനെ വാര്‍ത്ത വന്നാലും സര്‍ക്കാര്‍ പ്രതിരോധിക്കാനില്ലെന്നും പിണറായി പറഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ ഇപ്പോള്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് നിയമനം നല്‍കുന്നത്. ഇവിടെ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
















