കൊച്ചി: ബിഎസ്പിയുടെ ദക്ഷിണമേഖലാ പ്രവര്‍ത്തകയോഗം നാളെ ബെംഗളൂരുവില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി ഉദ്ഘാടനം ചെയ്യും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അമ്പതിനായിരത്തോളം പ്രവര്‍ത്തകരെത്തുന്ന സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പതിനായിരത്തിലേറെ പേരാണ് പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. നിയാമത്തുള്ള പറഞ്ഞു.
ജില്ലാപ്രസിഡന്റ് കെ.സി. കാര്‍ത്തികേയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ. കമറുദ്ദീന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















