ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാന്‍ കഠിനപരിശ്രമം വേണമെന്ന് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍. ജംഷഡ്പൂര്‍ എഫ്‌സി മികച്ച ടീമാണ്. അവരുടെ കോച്ചിനെ എനിക്ക് നേരിട്ടറിയാം. ആ ടീമിനെ തോല്‍പ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരുമെന്നും റെനെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ കളിയില്‍ ആദ്യ മത്സരത്തിന്റെ ഉത്കണ്ഠകളുണ്ടായിരുന്നു. ഏതാനും കളികള്‍ കഴിയുന്നമ്പോള്‍ അത് മാറിവരും. ബെര്‍ബറ്റോവ് സ്‌ട്രൈക്കറുടെ റോളില്‍ തന്നെയായിരിക്കും കളിക്കുക. ടീമിന്റെ ശേഷി ഊര്‍ജിതമാക്കുകയാണ് ലക്ഷ്യം. വിവിധ പൊസിഷനില്‍ മാറികളിക്കാന്‍ പ്രാപ്തിയുള്ള കളിക്കാര്‍ ടീമിനുണ്ട്.
മുന്നേറ്റനിരയില്‍ താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കാന്‍ അത് സഹായകമാകും. പരിക്ക് കാര്യമല്ലെങ്കിലും വെസ് ബ്രൗണ്‍ ഇന്ന് കളിക്കാനിറങ്ങില്ലെന്നും റെനെ പറഞ്ഞു. ഇയാന്‍ ഹ്യൂമും പത്രസമ്മേളനത്തിലുണ്ടായിരുന്നു.
















