പാലക്കാട്: യുഎഇ എക്‌സ്‌ചേഞ്ച് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ യാത്രാ പാക്കേജ് ആരംഭിച്ചുവെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും വഴി യാത്ര ചെയ്യാവുന്ന വിധത്തിലാണ് പാക്കേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മൂന്ന് രാത്രികളും നാല് പകലുകളും, നാല് രാത്രിയും അഞ്ച് പകലുകളും ആയിട്ടാണ് പാക്കേജ്. താമസം, വിമാനയാത്ര, ദുബായ് സിറ്റി ടൂര്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തിക്ക് കൊച്ചിയില്‍ നിന്നും 39300 രൂപയും കോഴിക്കോട് നിന്നും 39250 രൂപയും കോയമ്പത്തൂരില്‍ നിന്നും 39900 രൂപയുമാണ് നിരക്ക്.
ജനുവരി 20 മുതല്‍ മാര്‍ച്ച് 31 വരെയാണ് കാലവധി. പത്രസമ്മേളനത്തില്‍ ദിലീപ്.പി, സതീഷ്.കെ, സാരന്‍ജി.പി.കെ എന്നിവര്‍ പങ്കെടുത്തു.
















