മാനന്തവാടി: ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് വയനാട്ടില്‍ 45 ലധികം മാവോയിസ്റ്റുകള്‍ തമ്പടിച്ചതായി പോലിസ്. ഈ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയും ഏത് ആക്രമണവും നേരിടാനുള്ള ഒരുക്കവും പൂര്‍ത്തിയാക്കിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ നവംബര്‍ 24നാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലീസ് വെടിവെപ്പില്‍ മാവോവാദികളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത്.
അതിനിടെ കഴിഞ്ഞ ദിവസം മാവോവാദി ചന്ദ്രുവിനെ പിടികൂടാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു. മാവോവാദികള്‍ക്കായി പോലിസ് ടൗണിലും പരിസരത്തും ലുക്ക്ഔട്ട് നോട്ടിസ് പതിച്ച് മണിക്കൂറുള്‍ക്കുള്ളിലാണ് ചന്ദ്രു മാനന്തവാടി ബസ്റ്റാന്റില്‍ നിന്ന് രാവിലെ 10 ന് ബസ്സ് കയറി തലപ്പുഴ കൈതകൊല്ലിയില്‍ ഇറങ്ങിയത്. നാല്‍പ്പത്തിയഞ്ചോളം മാവോവാദികള്‍ വടക്കെ വയനാട് വനങ്ങളില്‍ തമ്പടിച്ചതായാണ് പോലീസ് സ്ഥിരികരിക്കുന്നത്. മാവോ പ്രവര്‍ത്തകന്‍ ചന്ദ്രുവിന്റെ വരവും പോലീസിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
തിരുനെല്ലി റസല്‍കുന്ന്, ബ്രഹ്മഗിരിമല, കമ്പമല, മക്കിമല, പിലക്കാവ്, പൊഴുതന, തൃശ്ശിലേരി എന്നി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
















