ഇരിട്ടി : കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ദ്രവ്യകലശം 24 മുതല്‍ ആരംഭിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 24 ന് വൈകുന്നേരം 4.30 ന് ആചാര്യവരണം, പ്രാസാദ ശുദ്ധിക്രിയകള്‍ എന്നിവ നടക്കും. 25 ന് ബിംബശുദ്ധി, ,കലശപൂജ, ബ്രഹ്മ കലശപൂജ എന്നിവയും, 26 ന് പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, അവസ്ത്രാവം തളിക്കല്‍ , ശ്രീഭൂത ബലി എന്നിവയും നടക്കും. ക്ഷേത്രങ്ങളില്‍ പല കാരണങ്ങള്‍കൊണ്ടും ചൈതന്യക്ഷയം സംഭവിക്കുമ്പോള്‍ ചൈതന്യം പുനരുജ്ജീവിപ്പിക്കാനായാണ് ദ്രവ്യകലശം നടത്തിവരുന്നത്.
മാധ്യമ ശില്‍പശാല 26ന്പയ്യന്നൂര്‍:പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേയും ഡിജിറ്റല്‍ ഇന്ത്യ മീഡിയ വിംങ്ങിന്റേയും ആഭിമുഖ്യത്തില്‍ 26ന് പയ്യന്നൂരില്‍ മാധ്യമ ശില്‍പശാല നടത്തും. ഹോട്ടല്‍ ടോപ്‌ഫോം ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് ഒന്നിനാണ് ശില്‍പശാല നടത്തുന്നത്.മൊബൈല്‍ഫോണ്‍,കംപ്യൂട്ടര്‍ എന്നിവയിലൂടെയുള്ള അത്യാധുനിക മാധ്യമ വിനിമയ സംവിധാനങ്ങളെ സംബന്ധിച്ച അറിവുകള്‍ മാധ്യമ പ്രവര്‍ത്തകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.പ്രധാന മന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ സംസ്ഥാന കോഡിനേറ്റര്‍മാരാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നത്.
















