കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവറെ കണ്ണൂരില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്റ്റര്‍ അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്റ്റര്‍ ടി.പി.സജിത് സദാനന്ദന്റെ അക്രമത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍ എം.പി.സുമേശനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ വെച്ചാണ് അക്രമം നടന്നത്. മുഖത്തും കണ്ണിനും പരിക്കേറ്റ സുമേശനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. സജിത് സദാനന്ദനെ സര്‍വ്വീസ് സീനിയോരിറ്റി സംബന്ധിച്ച വിവരം ലഭിക്കുന്നതിനു വേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതാണ് അക്രമത്തിന് കാരണമെന്നാണ് സുമേശന്‍ നല്‍കുന്ന വിശദീകരണം. നീയാരാടാ എനിക്കെതിരെ വിവരാവകാശം ചോദിക്കാന്‍ എന്ന് ആക്രോശിച്ച് കൊണ്ടാണ് മര്‍ദ്ദിച്ചത്. വിവരാവകാശരേഖ ലഭിക്കുന്നതിന് അപേക്ഷ നല്‍കി രസീറ്റ് നല്‍കാന്‍ വേണ്ടി പുറത്ത് നില്‍ക്കുമ്പോഴാണ് അക്രമം. ബന്ധപ്പെട്ട ഓഫീസര്‍ക്ക് അപേക്ഷ നല്‍കി മിനുട്ടുകള്‍ക്കകോഴിക്കോട് കെഎസ്ആര്‍ടിസി യൂനിറ്റിലെ ബസ് കണ്ടക്റ്ററെയുള്‍പ്പടെയുള്ളവരെ അക്രമിച്ച കേസിലെ പ്രതിയാണ് സജിത് സദാനന്ദന്‍. നേരത്തെ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച കേസിലും യാത്രക്കാരനെ തല്ലിയ കേസിലും ഇയാള്‍ പ്രതിയാണ്. ഭരണാനുകൂല യൂനിയന്‍ നേതാവായ ഇയാള്‍ തനിക്കെതിരെ നടപടിയുണ്ടാകില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് ജീവനക്കാരെ ഭീഷണപ്പെടുത്തിയും തല്ലിയും ഒതുക്കാന്‍ തുനിയുന്നതെന്ന ആക്ഷേപം ശക്തമാണ്.
















