Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതി അതിദയനീയം: ദേശീയ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:51 am IST
in Kerala

കെപിഎംഎസ് തൃശൂരില്‍ സംഘടിപ്പിച്ച ഭൂഅധിനിവേശ മഹാറാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനം ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: കേരളത്തില്‍ പട്ടികജാതി പിന്നാക്കവിഭാഗങ്ങളുടെ അവസ്ഥ അതിദയനീയമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ അഡ്വ. എല്‍. മുരുകന്‍. ബഹുഭൂരിപക്ഷം പട്ടികജാതി പിന്നാക്കവിഭാഗക്കാരും സ്വന്തമായി ഭൂമിയില്ലാത്തവരാണ്.

വളരെ ദരിദ്രസാഹചര്യത്തില്‍ ജീവിക്കുന്നവരാണ്. ഇവരുടെ ക്ഷേമത്തിന് കേരളത്തില്‍ കാര്യമായൊന്നും നടന്നിട്ടില്ല.

എന്നാല്‍ കേരളത്തില്‍ പട്ടികജാതിക്കാരുടെ അവസ്ഥ വളരെ മെച്ചമാണെന്ന് തെറ്റായ പ്രചരണം നടക്കുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പട്ടികജാതിക്കാര്‍ക്ക് സ്വന്തമായി ഭൂമിയില്ല, വീടില്ല, വെള്ളമില്ല, വൈദ്യുതിയില്ല, റോഡില്ല, ശ്മശാനമില്ല. കേരളത്തില്‍ ഇത്തരം ഒട്ടേറെ പ്രശ്‌നങ്ങളെയാണ് പട്ടികജാതിസമൂഹം അഭിമുഖീകരിക്കുന്നത്.

കേരളത്തില്‍ വന്നപ്പോഴാണ് ഇവിടുത്തെ യാഥാര്‍ത്ഥ്യം മനസ്സിലായതെന്നും എല്‍.മുരുകന്‍ പറഞ്ഞു. കെപിഎംഎസ് സംഘടിപ്പിച്ച ഭൂഅധിനിവേശ യാത്രയുടെ ഭാഗമായുള്ള മഹാറാലിയും പൊതുസമ്മേളനവും തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായുണ്ട്. സര്‍ക്കാരിന്റെ കയ്യിലും തോട്ടമുടമകളുടെ കയ്യിലുമുള്ള അധികഭൂമി പിടിച്ചെടുത്ത് പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും കേരളം മുന്നിലാണ്. പട്ടികജാതിക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍പ്പോലും അവര്‍ക്ക് നീതി ലഭിക്കുന്നില്ല. പട്ടികജാതി പീഡന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കുന്നില്ല. തിരുവനന്തപുരത്തെ രാജേഷ്, വിഷ്ണു, അനില്‍കുമാര്‍ എന്നിവരുടെ കൊലപാതകങ്ങള്‍, തൃശൂരിലെ വിനായകന്‍, നിര്‍മല്‍ കുമാര്‍ എന്നിവരുടെ കേസുകള്‍ എന്നിവയിലൊന്നും പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിയമപ്രകാരം കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. രാഷ്‌ട്രീയ കാരണങ്ങളാണ് ഇതിന് പിന്നില്‍.

കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും നീതിയും കുറച്ചെങ്കിലും ലഭിച്ചത്. പട്ടികജാതിക്കാര്‍ക്കെതിരായ നഗ്നമായ വിവേചനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാനായ അയ്യങ്കാളിയുടെ പേരില്‍ 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു തപാല്‍ സ്റ്റാമ്പ് പോലും പുറത്തിറങ്ങിയത്. അത് വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴായിരുന്നു. ഭരണഘടനാശില്പി അംബേദ്കറുടെ ജന്മഗൃഹം പോലും അന്യാധീനപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാലിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അതേറ്റെടുത്ത് സംരക്ഷിത സ്മാരകമായി മാറ്റിയിട്ടുണ്ട്.

കെപിഎംഎസ് പ്രസിഡണ്ട് എന്‍. കെ. നീലകണ്ഠന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു.

ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി.ബാബു മുഖ്യപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ട്രഷറര്‍ ഡോ. പി.പി.വാവ, ഐ.ബാബു കുന്നത്തൂര്‍, മുളവന തമ്പി, ഡോ. എന്‍.വി. ശശിധരന്‍, ഡി.സുഭലന്‍, ഡോ. ശിവാനന്ദന്‍, പി.ശശികുമാര്‍, ശ്രീനിവാസബാബു, ടി.പി. ശശാങ്കന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. വേലായുധന്‍, വെണ്ണിക്കുളം മാധവന്‍, പി.സി. ശിവരാജ്, പി.കെ. ബിന്ദു, പി.കെ. സുബ്രന്‍, സി.എ. ശിവന്‍, എന്‍.വി. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.