Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യശോദാപുത്രിയായി യോഗമായ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:45 am IST
inSamskriti

‘ഭഗവാന്റെ ശബ്ദം വസുദേവരുടെ കാതില്‍ അലിയാതെ നിന്നിരുന്നു: തര്‍ഹി മാം ഗോകുലം നയ. മന്മയാ മാ നയാളശുത്വം യോശദാഗര്‍ഭസംഭവാം. എന്നെ ഗോകുലത്തിലേയ്‌ക്ക് നയിക്കുക. യശോദയുടെ ഗര്‍ഭത്തില്‍ ജനിച്ച എന്റെ യോഗമായയെ വേഗം കൊണ്ടുപോരിക… ഭഗവാന്റെ ഇംഗിതം പാലിക്കാന്‍ വസുദേവര്‍ തയ്യാറായി. കിളിപ്പാട്ടിലെ ആ ഭാഗം ഓര്‍മയില്ലേ?’

”ഉവ്വ്’- മുത്തശ്ശി ചൊല്ലിത്തുടങ്ങി-

തല്‍ക്കാലേ വസുദേവര്‍ തന്നുടെ കാല്‍ക്കും കൈയും

ദുഷ്‌കര്‍മിയായ കംസന്‍ ബന്ധിച്ച ബന്ധങ്ങളും

തെറ്റെന്ന് വേര്‍പെട്ടതിസ്വസ്ഥനായ് വന്നീടിനാന്‍

ഊറ്റമേ പുനരെന്താശ്ചര്യം നിരൂപിച്ചാല്‍

നില്‍ക്കവയെല്ലാം ബന്ധിച്ചീടിന കവാടങ്ങള്‍

ഒക്കവേ താഴും തുറന്നകന്നു താനെത്തന്നെ

‘കൃഷ്ണഗാഥയിലെങ്ങനെയാണ്?’ മുത്തശ്ശന്‍ ആരാഞ്ഞു.

മുത്തശ്ശി ചൊല്ലി-

കംസനെപ്പേടിച്ചുള്ളൊരാനകദുന്ദുഭി

പൈതലെത്തന്നുടെ കയ്യിലാക്കി

അമ്പാടിതന്നിലേ പോവതിനായിക്കൊ-

ണ്ടമ്പോടുചാലെ നടന്നനേരം

തങ്ങളെ തന്നെ തുറന്നതു കാണായി

ചങ്ങല പൂട്ടുള്ള വാതിലെല്ലാം

കൈതവമാണ്ടു നല്‍പ്പൈതലായ് മേവുമ-

ക്കൈടഭവൈരി താന്‍ ചെല്ലുന്നേരം

മേളം കലര്‍ന്നൊരു കാളിമ പൂണ്ടുന-

ല്ലോളമങ്ങാളുമക്കാളിന്ദി താന്‍

നല്‍വഴി നന്നായി നല്‍കി നിന്നീടിനാന്‍

നല്ലവര്‍ക്കാഴുമേ നന്മ ഞായം

പാദങ്ങള്‍പോലും നനഞ്ഞുനിന്നീടാതെ

പാഴ്പറമ്പേറി നടക്കുമ്പോലെ

ആനന്ദം കൊണ്ടുള്ളൊരാനകദുന്ദുഭി

കാളിന്ദിതന്നെ പിന്നിട്ടുനിന്നാന്‍

‘ഗര്‍ഗഭാഗവതത്തില്‍ വസുദേവര്‍ ഗോകുലത്തില്‍ ചെല്ലുന്നില്ലാ; ഗോകുലത്തിലെ നന്ദഗോപര്‍ തന്റെ പത്‌നി യശോദ പ്രസവിച്ച, പേറ്റുമണം മാറാത്ത പെണ്‍കുഞ്ഞിനേയും കൊണ്ട് കാളിന്ദീ തീരത്ത് വസുദേവരെയും കാത്തുനില്‍പ്പുണ്ടായിരുന്നു’- മുത്തശ്ശന്‍ തുടര്‍ന്നു: അവിടെ നദിക്കരയില്‍, പുഴയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന നീലക്കടമ്പിന്റെ നിഴലില്‍ നില്‍ക്കുന്ന നന്ദഗോപരെ വസുദേവര്‍ തിരിച്ചറിഞ്ഞു. ഒരു തുണിക്കെട്ട് നെഞ്ചത്തടക്കിപ്പിടിച്ചുകൊണ്ടാണ് നന്ദന്‍ നില്‍ക്കുന്നത്. ശബ്ദമടക്കി നന്ദന്‍ പറഞ്ഞു: യശോദ പ്രസവിച്ചു. പെണ്‍കുഞ്ഞ്. ആ കുഞ്ഞാണ്…

വസുദേവര്‍ ഓര്‍ത്തു: പന്ത്രണ്ടുവര്‍ഷമായി നന്ദന്റെ വേളി കഴിഞ്ഞിട്ട്. ഒരു കുഞ്ഞുണ്ടായിക്കാണാന്‍ അവര്‍ കൊതി പൂണ്ടിരിക്കയായിരുന്നു. ചെയ്യാത്ത വഴിപാടുകളില്ല; അനുഷ്ഠിക്കാത്ത വ്രതങ്ങളില്ല. അങ്ങനെ ആറ്റുനോറ്റുണ്ടായ കുഞ്ഞാണ്. ആ കുഞ്ഞിനെയാണ് നന്ദന്‍ കൊണ്ടുവന്നിരിക്കുന്നത്- തന്റെ കുഞ്ഞിനു പകരമായി കംസനു നല്‍കാന്‍: കംസന്‍ കൊല്ലാന്‍!

ഒരു രംഗം വസുദേവരുടെ മനക്കണ്ണില്‍ തെളിഞ്ഞു: കംസന്റെ കൊട്ടാരത്തിലേക്ക് താന്‍ ചെല്ലുകയാണ്. തന്റെ കയ്യില്‍ നന്ദന്റെ കുഞ്ഞുണ്ട്-യശോദ പെറ്റെടുത്ത കുഞ്ഞ്….

‘ആരെവിടെ?’ കംസന്റെ ശബ്ദം ഉയര്‍ന്നു കേട്ടു: ‘വസുദേവന്റെ കയ്യില്‍നിന്ന് ആ കുഞ്ഞിനെ വാങ്ങ്’

ആരാച്ചാരുടെ മുഖമുള്ള ഒരു പാര്‍ഷദന്‍ വന്ന് തന്റെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ചെടുത്തു. അന്നേരം കംസന്‍ സിംഹാസനത്തില്‍നിന്ന് ഇറങ്ങിവന്നു. പാര്‍ഷദന്‍ കുഞ്ഞിനെ കംസന് വച്ചുനീട്ടി. കംസന്‍ കുഞ്ഞിനെ ഒന്നുനോക്കി; ബലമായി അതിന്റെ കാലില്‍ പിടിച്ചു, പൊക്കിയെടുത്തു. തലകീഴായിക്കിടന്നു പിടയ്‌ക്കുന്ന കുഞ്ഞിനെ നിലത്ത് ആഞ്ഞടിച്ചു…

‘എന്റീശ്വരാ’- വസുദേവരുടെ ശബ്ദം തൊണ്ടയില്‍ തടഞ്ഞിരുന്നപോലെ തോന്നി. അന്നേരമാണ് വസുദേവര്‍ക്ക് പരിസരബോധം വന്നത്.

‘ദാ, വാങ്ങൂ’- നന്ദന്റെ ശബ്ദം വസുദേവരെ ഉണര്‍ത്തി താന്‍ നെഞ്ചത്തടക്കിപ്പിടിച്ചിരുന്ന കുഞ്ഞിനെ നന്ദന് നല്‍കി; പകരം നന്ദന്റെ കയ്യിലെ കുഞ്ഞിനെ ഏറ്റുവാങ്ങി. ഇടറിയ ശബ്ദം ചുണ്ടില്‍നിന്നുതിര്‍ന്നു: ‘നന്ദാ ഈ കടം ഞാനങ്ങനെ വീട്ടും?’

‘ആരും കടം നല്‍കുന്നില്ല; ആരും കടംകൊള്ളുന്നുമില്ലാ’ – നന്ദന്‍ മന്ത്രിക്കുമ്പോഴെ പറഞ്ഞു: ‘എനിക്കുള്ളതെല്ലാം ഞങ്ങള്‍ക്കുള്ളതാണ്- എന്റെ ജീവനടക്കം’-

‘നിന്റെ ജീവനേക്കാള്‍ വിലപ്പെട്ട ഒന്നല്ലേ നീയീ സമയം എനിക്ക് തന്നത്’-

‘അതിനെനിക്ക് ഭാഗ്യമുണ്ടായി. അതല്ലേ സത്യം? ഭഗവാനെ പാലൂട്ടി, താരാട്ടി വളര്‍ത്താന്‍ എന്റെ യശോദയ്‌ക്ക് ഭാഗ്യമുദിച്ചില്ലേ?’

നന്ദന്‍ കുഞ്ഞിനെ നെഞ്ചത്തടക്കി; യാത്രയാക്കുമ്പോലെ പറഞ്ഞു: ‘നേരെ വൈകേണ്ട. ദേവകി അവിടെ ഒറ്റയ്‌ക്കല്ലേ?’

ഒന്നും മിണ്ടാനാവാതെ വസുദേവര്‍ തിരിഞ്ഞുനടന്നു. ഇടയ്‌ക്കിടെ തിരിഞ്ഞുനോക്കി. നന്ദന്‍ അതേ നില്‍പാണ്….

‘ഓ, എന്തൊരു രംഗം’ മുത്തശ്ശി ഇടറിയ ശബ്ദത്തില്‍ മൊഴിഞ്ഞു: ‘ഭാഗവതത്തില്‍ ഇങ്ങനെയൊരു രംഗത്തിന് ഇടം അല്ലേ? വസുദേവര്‍ നേരെ അമ്പാടിയിലെത്തുകയായിരുന്നില്ലേ? അവിടെ ഏവരും മായാശക്തിയേറ്റ് നിദ്രപൂണ്ടു കിടക്കുകയായിരുന്നില്ലേ? ഉറങ്ങിക്കിടന്ന യശോദയുടെ അരികെ സ്വന്തം കുഞ്ഞിനെ കിടത്തി, യശോദയുടെ കുഞ്ഞിനെ എടുത്ത് തിരികെ പോരികയായിരുന്നില്ലേ?’

‘ശരിയാണ്’ മുത്തശ്ശന്‍ ചൊല്ലി

സൂതം യശോദശയനേ നിധായ ത-

ത്സുതാമുപാദായ പുനര്‍ഗൃഹാനഗാത്…

‘ഗാഥയിലും അങ്ങനെത്തന്നെയാണല്ലോ’ മുത്തശ്ശി പറഞ്ഞു. കേള്‍ക്കട്ടെ എന്നു പറഞ്ഞപ്പോള്‍

മുത്തശ്ശിചൊല്ലി-

ആനകദുന്ദുഭി ചെന്നൊരു നേരത്തു

നന്ദവിലാസിനി തന്നെ കണ്ടാന്‍

സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടിട്ടു

ഭൂതലം തന്നില്‍ കിടപ്പതപ്പോള്‍

നന്ദവിലാസിനി തന്നുടെ ചാരത്തു

നല്ലൊരു പെണ്‍പിള്ള തന്നെക്കണ്ടാന്‍

തന്നുടെ പൈതലക്കൊണ്ടു ചെന്നങ്ങവള്‍

തന്നുടെ ചാരത്തു ചേര്‍ത്തു പിന്നെ

പെണ്‍പിള്ള തന്നേയും മെല്ലവേ കൊണ്ടുപോ-

ന്നമ്പാടി പിന്നിട്ടു പോന്നു ചെമ്മേ

‘ഗര്‍ഗാചാര്യന്‍ പകര്‍ന്നുവച്ച വികാരവൈവശ്യം ഈ രംഗത്തിനില്ല, അല്ലേ?’ മുത്തശ്ശന്‍ ആരാഞ്ഞു.

‘ഇല്ലല്ലോ’ -മുത്തശ്ശി ചോദിച്ചു: ‘വസുദേവര്‍ കുഞ്ഞിനെ വച്ചുമാറി എന്ന കഥ യശോദ അറിഞ്ഞില്ല, അല്ലേ?

‘ഇല്ലെന്ന് ഭാഗവതത്തില്‍ സൂചനയുണ്ടല്ലോ’

യശോദാനന്ദപത്‌നീ ജാതം പരമബുധ്യത

ന തല്ലിംഗം പരിശ്രാന്താ നിദ്രപാപഗതസ്മൃതി

‘ഗാഥയിലും അങ്ങനെത്തന്നെയാണല്ലോ’

‘കേള്‍ക്കട്ടെ’

മുത്തശ്ശി ചൊല്ലി.

സൂതികൊണ്ടുണ്ടായ മോഹത്തെ പൂണ്ടവള്‍

കാതരയായി നുറുങ്ങുന്നേരം

ചാരിക്കിടന്നങ്ങുണര്‍ന്നോരു നേരത്തു

ചാരത്തുനോക്കിനാന്‍ മന്ദമപ്പോള്‍

കോമളനായ കുമാരനെ കാണായി

കാര്‍മുകില്‍ കാമിക്കും കാന്തിയുമായ്

‘ഇതാ, എന്റെ കണ്‍മുന്നില്‍ തെളിയുന്നു, ആ രൂപം’-മുത്തശ്ശന്‍ വികാരവിവശനായി പറഞ്ഞു.

‘എന്റെ കണ്ണിലും നിറഞ്ഞുനില്‍പ്പുണ്ട്’- മുത്തശ്ശിയുടെ ശബ്ദം ഇടറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.