Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹസ്ഥചര്യ ഭാഗവതദൃഷ്ടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 02:45 am IST
in Samskriti

ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സംന്യാസി ഇവരേക്കുറിച്ചുള്ള വിവരണം കേട്ടുകഴിഞ്ഞ യുധിഷ്ഠിരന്‍ നാരദനോടു ചോദിയ്‌ക്കുന്നു:ഗൃഹസ്ഥ ഏതാം പദവീംവിധിനാ യേന ചാഞ്ജസായാതി ദേവഋഷേ ബ്രൂഹിമാദൃശോ ഗൃഹമൂഢധീഃ (7.14.1)ദേവര്‍ഷെ, ഗൃഹമൂഢധീയായ എന്നെപ്പോലുള്ള ഗൃഹസ്ഥന് ഈ ആത്മപദവി ഏതു ധര്‍മാനുസരണംകൊണ്ടാണോ വിഷമമില്ലാതെ കൈവരിയ്‌ക്കാനാകുക, അതു വിവരിച്ചുതന്നാലും.ഗൃഹേഷ്വവസ്ഥിതോ രാജന്‍ക്രിയാഃ കുര്‍വന്‍ഗൃഹോചിതാഃവാസുദേവാര്‍പണം സാക്ഷാ-ദുപാസീത മഹാമുനീന്‍ശൃണ്വന്‍ഭഗവതോഭീക്ഷ്ണ-മവതാരകഥാമൃതംശ്രദ്ദധാനോ യഥാകാല-മുപശാന്തജനാവൃതഃസത്സംഗാച്ഛനകൈഃ സംഗ-

മാത്മജായാത്മജാദിഷുവിമുച്യേന്മുച്യമാനേഷുസ്വയം സ്വപ്‌നവദുത്ഥിതഃ (7.14.2-4)രാജാവെ, ഗൃഹങ്ങളില്‍ വസിയ്‌ക്കുന്നവന്‍ ഗൃഹോചിതം എല്ലാ കര്‍മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്തുകൊണ്ട് മഹാമുനികളെ ഉപാസിയ്‌ക്കണം.സമയംകിട്ടുന്നിടത്തോളം ഭഗവാന്റെ അവതാരകഥകള്‍ ശ്രദ്ധയോടെ കേള്‍ക്കയും, ശാന്തചിത്തരായ സജ്ജനങ്ങളുടെ കൂടെ കഴികയും വേണം.ഒരിയ്‌ക്കല്‍ വിട്ടുപിരിയേണ്ട സ്വന്തം ദേഹം, ഭാര്യ, മക്കള്‍ എന്നിവരിലുള്ള സംഗത്തെ സത്സംഗസ്വാധീനത്താല്‍, ഉണര്‍ന്നുകഴിഞ്ഞവന്‍ അതുവരെയുണ്ടായിരുന്ന സ്വപ്‌നത്തെയെന്നപോലെ, വിവേകപൂര്‍വം തള്ളിക്കളയണം.യാവദര്‍ഥമുപാസീനോദേഹേ ഗേഹേ ച പണ്ഡിതഃവിരക്തോ രക്തവത്തത്രനൃലോകേ നരതാം ന്യസേത്ജ്ഞാതയഃ പിതരൗ പുത്രാഭ്രാതരഃ സുഹൃദോപരേയദ്‌വദന്തി യദിച്ഛന്തിചാനുമോദേത നിര്‍മമഃദിവ്യം ഭൗമം ചാന്തരിക്ഷംവിത്തമച്യുതനിര്‍മിതംതത്സര്‍വമുപഭുഞ്ജാനഏതത് കുര്യാത് സ്വതോ ബുധഃ (7.14.5-7)ദേഹത്തിനും ഗൃഹത്തിനും വേണ്ടിടത്തോളംമാത്രമുള്ള വസ്തുക്കളനുഭവിച്ച്, വിവേകിയായ ഗൃഹസ്ഥന്‍ അതിലൊക്കെ വിരക്തനായി, എന്നാല്‍ സക്തനെന്നപോലെ, മനുഷ്യര്‍ക്കിടയില്‍ മനുഷ്യത്വം പ്രകടമാക്കി കഴിയണം.ബന്ധുക്കള്‍, സഹോദരന്മാര്‍, മറ്റുള്ള സുഹൃത്തുക്കള്‍, ഇവര്‍ പറയുന്നതും ആശിയ്‌ക്കുന്നതും മമതയില്ലാതെ നിറവേറ്റുക.ദിവ്യമോ ഭൂമിജമോ യദൃച്ഛയാ വന്നുചേര്‍ന്നതോ ആയ ധനവിഭവങ്ങളെല്ലാം ഈശ്വരനിര്‍മിതമാണെന്നു കരുതി അറിവുള്ളവന്‍ സ്വയം അനുഭവിയ്‌ക്കയും, സ്വജനങ്ങളെ സേവിയ്‌ക്കാന്‍ വിനിയോഗിയ്‌ക്കയും ചെയ്യേണ്ടതാണ്.

വേണ്ടതിലേറെ കരുതുന്നത് കക്കല്‍തന്നെ യാവദ് ഭ്രിയേത ജഠരംതാവത് സ്വത്വം ഹി ദേഹിനാം അധികം യോഭിമന്യേതസ സ്‌തേനോ ദണ്ഡമര്‍ഹതിമൃഗോഷ്‌ട്രഖരമര്‍ക്കാഖു-സരീസൃപ്ഖഗമക്ഷികാഃആത്മനഃ പുത്രവത് പശ്യേത്തൈരേഷാമന്തരം കിയത്ത്രിവര്‍ഗം നാതികൃച്ഛ്രേണഭജേത ഗൃഹമേധ്യപിയഥാദേശം യഥാകാലംയാവദ്ദൈവോപപാദിതം (7.14.8-10)സ്വന്തം വയറു പിഴയ്‌ക്കാനാവശ്യമെത്രയോ അതില്‍മാത്രമേ മനുഷ്യന് അധികാരമുള്ളു. ആരാണോ ഇതുവിട്ട് അധികമുള്ളതിനെ തന്റേതെന്നു കരുതുന്നത്, അവന്‍ കള്ളനാണ്, അതിനു ശിക്ഷയും അര്‍ഹിയ്‌ക്കുന്നു.അതിനാല്‍ മാന്‍, ഒട്ടകം, കഴുത, കുരങ്ങ്, എലി, ഇഴജന്തുക്കള്‍ എന്നിവയെയെല്ലാം തന്റെ മക്കളെപ്പോലെ കരുതണം. അവരില്‍നിന്നും ഇവയ്‌ക്കൊക്കെ എന്തു വ്യത്യാസമാണുള്ളത്?ഗൃഹസ്ഥാശ്രമിയായാലും അധികപ്രയത്‌നം ചെയ്തു ധര്‍മാര്‍ഥകാമങ്ങള്‍ അനുഭവിയ്‌ക്കരുത്. ദേശകാലങ്ങള്‍ക്കനുസരിച്ചു ദൈവഗത്യാ കൈവരുന്നതുകൊണ്ടുമാത്രം കാര്യങ്ങള്‍ നടത്തിയാല്‍ മതി.

ആശ്വാഘാന്തേവസായിഭ്യഃകാമാന്‍സംവിഭജേദ്യഥാഅപ്യേകാമാത്മനോ ദാരാംനൃണാം സ്വത്വഗ്രഹോ യതഃജഹ്യാദ് യദര്‍ഥേ സ്വപ്രാണാന്‍ഹന്യാദ്വാ പിതരം ഗുരുംതസ്യാം സ്വത്വം സ്ത്രിയാം ജഹ്യാദ്-യസ്‌തേന ഹ്യജിതോ ജിതഃകൃമിവിഡ്ഭസ്മനിഷ്ഠാന്തംക്വേദം തുച്ഛം കലേവരംക്വ തദീയരതിര്‍ഭാര്യാക്വായമാത്മാ നഭശ്ഛദിഃ (7.14.11-13)തന്റെ ഭോഗങ്ങളെ നായ്‌ക്കളെ കൊല്ലുന്ന പതിതന്മാര്‍ക്കും ചണ്ഡാളന്മാര്‍ക്കുമൊക്കെ യഥായോഗ്യം പങ്കുവെച്ചുകൊടുക്കണം. മനുഷ്യര്‍ക്കു തന്റേതുമാത്രമാണെന്നു തോന്നുന്ന ഏക പത്‌നിയെ അതിഥികളെ ശുശ്രൂഷിയ്‌ക്കാനായി ലഭ്യയാക്കണം.ആര്‍ക്കുവേണ്ടി സ്വന്തം പ്രാണനെ വെടിയാന്‍ തയ്യാറാകുമോ, അച്ഛനേയോ ഗുരുവിനേയോപോലും ഹനിയ്‌ക്കുമോ, ആ പത്‌നിയിലുള്ള മമതയെ ആര്‍ ഉന്മൂലനം ചെയ്യുമോ അവനാല്‍ അജിതനായ ഈശ്വരന്‍ ജയിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നു.അവസാനം പുഴുവോ അമേധ്യമോ വെണ്ണീറോ ആയിത്തീരുന്ന ഈ തുച്ഛശരീരമെവിടെ, അതിന്റെ രതിയ്‌ക്കുവേണ്ടിയുള്ള പത്‌നിയെവിടെ, ആകാശപ്പരപ്പിനെ വലയംചെയ്തു നില്ക്കുന്ന ആത്മാവെവിടെ? സിദ്ധൈര്‍യജ്ഞാവശിഷ്ടാര്‍ഥൈഃകല്പയേദ്വൃത്തിമാത്മനഃശേഷേ സ്വത്വം ത്യജന്‍പ്രാജ്ഞഃപദവീം മഹതാമിയാത്ദേവാനൃഷീന്‍ നൃഭൂതാനിപിതൃൃനാത്മാനമന്വഹംസ്വവൃത്ത്യാഗതവിത്തേനയജേത പുരുഷം പൃഥക്യര്‍ഹ്യാത്മനോധികാരാദ്യാഃസര്‍വാഃ സ്യുര്‍യജ്ഞസമ്പദഃവൈതാനികേന വിധിനാഅഗ്നിഹോത്രാദിനാ യജേത് (7.14.14-16)ദൈവഗത്യാ കൈവന്നതും, യജ്ഞംചെയ്തതിനുശേഷ മുള്ളതുമായ പദാര്‍ഥങ്ങളേക്കൊണ്ട് സ്വന്തം ജീവിതവൃത്തി നടത്തുന്ന ബുദ്ധിമാന്‍ മഹാന്മാരുടെ പദവി പ്രാപിയ്‌ക്കും.

ദേവന്മാര്‍, ഋഷിമാര്‍, മനുഷ്യര്‍, ഭൂതങ്ങള്‍, പിതൃക്കള്‍ എന്നിവരേയും ആത്മാവിനേയും, അവരില്‍ വേറെവേറെ അധിവസിയ്‌ക്കുന്ന പരമപുരുഷനെ ഉദ്ദേശിച്ച്, തനിയ്‌ക്കു ലഭിയ്‌ക്കുന്ന സമ്പത്തുകൊണ്ട് അനുദിനം ആരാധിയ്‌ക്കണം.തക്ക അധികാരവും വേണ്ടത്ര സമ്പച്ഛേഷിയുമുണ്ടെങ്കില്‍, വേദവിധിയനുസരിച്ച് അഗ്നിഹോത്രാദികര്‍മങ്ങളാല്‍ യജിയ്‌ക്കേണ്ടതാണ്.ന ഹ്യഗ്നിമുഖതോയം വൈഭഗവാന്‍സര്‍വയജ്ഞഭുക്ഇജ്യേത ഹവിഷാ രാജന്‍യഥാ വിപ്രമുഖേ ഹുതൈഃതസ്മാദ് ബ്രാഹ്മണദേവേഷുമര്‍ത്യാദിഷു യഥാര്‍ഹതഃതൈസ്‌തൈഃ കാമൈര്യജസൈ്വനംക്ഷേത്രജ്ഞം ബ്രാഹ്മണാനനു (7.14.17-18)രാജാവെ, സര്‍വയജ്ഞഭുക്കായ ഭഗവാന്‍ ബ്രാഹ്മണമുഖത്തില്‍ നല്കുന്ന ഭോജ്യങ്ങളാല്‍ എങ്ങനെ യജിയ്‌ക്കപ്പെടുന്നുവോ, അങ്ങനെ അഗ്നിമുഖത്തില്‍ നല്കുന്ന ഹവിസ്സിനാല്‍ യജിയ്‌ക്കപ്പെടുന്നില്ല.അതിനാല്‍ ബ്രാഹ്മണര്‍, ദേവന്മാര്‍, മനുഷ്യര്‍, തുടങ്ങി സര്‍വപ്രാണികളിലും, അവരോരോരുത്തരുടേയും യോഗ്യതയ്‌ക്കനുസരിച്ച ഇഷ്ടവസ്തുക്കള്‍കൊണ്ട്, ക്ഷേത്രജ്ഞനായ ഈ പരമാത്മാവിനെ ആരാധിയ്‌ക്കുക.

(സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്) email: [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.