Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബലരാമജനനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:45 am IST
inSamskriti

കാലം കടന്നുപോയി. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ഭഗവാന്റെ അംശമായ അനന്തനെയാണ് ഏഴാമത്തെ പുത്രനാവാന്‍ ഗര്‍ഭത്തിലെത്തിച്ചത്. ഭാഗവതത്തില്‍ പറയുന്നു-

സപ്തമോ വൈഷ്ണവം ധാമയമനന്തം പ്രചക്ഷതേ

ഗര്‍ഭോ ബഹുവ ദേവക്യാ ഹര്‍ഷശോകവിവര്‍ധനഃ

കൃഷ്ണഗാഥയില്‍ വിവരിക്കുന്നതെങ്ങനെയാണ്, ചൊല്ലു-

മുത്തശ്ശി ചൊല്ലി-

സപ്തമമാകുന്ന ഗര്‍ഭവുമുണ്ടായി-

ഉത്തമയാകുന്ന ദേവകിയ്‌ക്കോ.

അതിനുള്ള സാഹചര്യമൊരുക്കാന്‍ വിശ്വാത്മാവായ ഭഗവാന്‍, തന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന യാദവന്മാര്‍ക്ക് കംസനില്‍ നിന്നുള്ള ഭയമറിഞ്ഞ്, യോഗമായയോട് ആജ്ഞാപിച്ചിരുന്നു. ഭാഗവതത്തില്‍ അതിങ്ങനെ-

ഗച്ഛദേവീ വ്രജം ഭദ്രേ, ഗോപഗോഭിരലംകൃതം

രോഹിണീ വസുദേവസ്യ ഭാര്യാളസ്‌തേ നന്ദഗോകുലേ

അന്യാശ്ച കംസസംവിഗ്നാ വിവരേഷു വസന്തി ഹി

ദേവക്യാജഠരേ ഗര്‍ഭം ശേഷാഖ്യം ധാമ മാമകം

തത് സംനികൃഷ്യ രോഹിണ്യാ ഉദരേ സന്നിവേശയ

ദേവകിയുടെ ഗര്‍ഭത്തില്‍ അനന്തനെന്നു പേരുള്ള എന്റെ അംശഭൂതമായ ഗര്‍ഭം അവിടെ നിന്നെടുത്ത് രോഹിണിയുടെ ഗര്‍ഭത്തില്‍ സന്നിവേശിപ്പിക്കുക-

അഥാഹമംശഭാഗേന ദേവക്യാ പുത്രതാം ശുഭേ

പ്രാപ്‌സ്യാമി ത്വം യശോദായാം നന്ദവത്‌ന്യാം ഭവിഷ്യസി

ശുഭേ, ഞാന്‍ ദേവകിയുടെ പുത്രനായി പരിപൂര്‍ണ രൂപത്തില്‍ അവതാരമെടുക്കും. നീ നന്ദപത്‌നിയായ യശോദയില്‍ ജനിക്കും…

മുത്തശ്ശി ആരാഞ്ഞു: ‘ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ ഉദിക്കുന്നുണ്ട്. ഒന്നാമത്- ദേവകിയുടെ ഏഴാമത്തെ മകന്‍ അനന്തന്റെ അവതാരമായ ബലരാമന്‍- രോഹിണിയുടെ മകനായല്ലേ അറിയപ്പെടുന്നത്?’

‘അതേല്ലോ. ബലരാമന് രൗഹിണേയന്‍ എന്നു പേരുണ്ടല്ലോ.’

‘അപ്പോള്‍ എങ്ങനെ അദ്ദേഹം ദേവകിയുടെ ഏഴാമത്തെ പുത്രനാവുന്നു?’

‘ബലരാമനു സംകര്‍ഷണന്‍ എന്നൊരു പേരും ഉണ്ട്. ദേവകിയുടെ ഗര്‍ഭത്തില്‍നിന്നു സംകര്‍ഷണത്താല്‍ രോഹിണിയുടെ ഗര്‍ഭപാത്രത്തിലെത്തിയതിനാലാണ് ആ പേരുണ്ടായത്. ആ കഥാസന്ദര്‍ഭം കൃഷ്ണഗാഥയിലില്ലേ? മറന്നുപോയോ? ഓര്‍ത്തെടുക്കൂ.’

‘ശരിയാണ്. ഇപ്പോള്‍ ഓര്‍മയിലെത്തുന്നു. ഭാഗവതത്തിലും ആ കഥാസന്ദര്‍ഭമുണ്ടല്ലൊ- ഭഗവാന്‍ യോഗമായയോടു പറയുന്നതായി പറഞ്ഞില്ലേ? ഗാഥയില്‍ അതിങ്ങനെ-

ലക്ഷ്മീശന്‍ താനന്നു ചിന്തിച്ചു ചൊല്ലിനാന്‍

അക്ഷണം തന്മായ തന്നോടപ്പോള്‍

പാരാതെ പോകേണം ഭൂതലം തന്നില്‍ നീ

കാര്യങ്ങളോരോന്നേ സാധിപ്പാനായ്

ദേവകി തന്നുടെ ഗര്‍ഭകനായിട്ടു

മേവിനീന്നീടുന്നനന്തനെ നീ

ഗോകുലം തന്നില്‍ വസിച്ചു നിന്നീടുന്ന

രോഹിണി തന്നിലങ്ങാക്കവേണം…

‘യോഗമായ നേരെ ഭൂമിയിലെത്തി, പറഞ്ഞ പ്രകാരം ചെയ്തു- ഗര്‍ഭേ പ്രണീതേ ദേവക്യാ രോഹിണിം യോഗനിദ്രയാ- അപ്പോള്‍ ആ ചോദ്യത്തിനുത്തരമായില്ലേ. ഇനിയെന്താ ചോദിക്കാന്‍?’

‘അനന്തന്‍ അംശഭാഗനായി ജനിക്കുമെന്നു പറഞ്ഞില്ലേ? അംശവും പരിപൂര്‍ണവും തമ്മില്‍ വ്യത്യാസമുണ്ടോ?’

‘ബലരാമനെ അംശാവതാരമായും കൃഷ്ണനെ പരിപൂര്‍ണാവതാരമായും ചിലര്‍ കാണുന്നുണ്ട്. കൃഷ്ണനെ വിഷ്ണുവിന്റെ അംശാവതാരമെന്നു പറഞ്ഞാല്‍, അത് അനാദരവായിപ്പോവുമോ എന്നു ചിലര്‍ ഭയക്കുന്നു. അതില്‍ അര്‍ത്ഥമില്ല. അംശനെന്നു പറയുന്നതും ഒരര്‍ത്ഥത്തില്‍ പൂര്‍ണമാണ്. ഓളം ഒരാകൃതി കൈക്കൊള്ളുമ്പോള്‍ അത് ജലമല്ലാതാവുന്നുണ്ടോ?’

‘സമ്മതിച്ചു. ഒരു സംശയംകൂടിയുണ്ട്. ഗാഥയില്‍ പറയുന്നു’-

ഇഷ്ടമായുണ്ടായ ഗര്‍ഭമോ ചെഞ്ചെമ്മേ

നഷ്ടമായ് പോയിപോല്‍ ദേവകിയ്‌ക്കോ

എന്നൊരു വാര്‍ത്തയുമെങ്ങുമേ പൊങ്ങിതാ-

യന്നുതുടങ്ങിയ നാട്ടിലെങ്ങും.

ആനന്ദദുന്ദുഭി തന്നുടെ ജായയാം

മാനിനിയായുള്ള രോഹിണിയ്‌ക്കോ

സുന്ദരായൊരു നന്ദനനുണ്ടായി

എന്നൊരു വാര്‍ത്തയുമവ്വണമേ

ഛിദ്രിച്ചുപോയൊരു ഗര്‍ഭവും ചിന്തിച്ചു

ദുഃഖിച്ചു മേവിനാള്‍ ദേവകിയും.

ഇവിടെ എവിടെയാണ് ദേവകിയുടെ ഗര്‍ഭം സംകര്‍ഷണം ചെയ്യപ്പെടുന്നത്?

‘ചോദ്യം പ്രസക്തമാണ്. ഗര്‍ഗഭാഗവതത്തിലാണ് ഇതിന് ശരിയായ ഉത്തരം കിട്ടുന്നത്. ഗര്‍ഭം അലസിപ്പോവുന്നത് രോഹിണിയ്‌ക്കാണ്. അലസി വീണ ആ കുഞ്ഞിന്റെ ജഡം പകരംവച്ച്, ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തിലെ ശിശുവിനെ സംകര്‍ഷണം ചെയ്‌തെടുത്ത് രോഹിണിയുടെ കയ്യിലെത്തിക്കുന്നു.

‘ഒന്നു വിശദമാക്കാമോ?’

‘ആവാം. ദേവകിക്കും രോഹിണിക്കും ഏകദേശം ഒരേ കാലം ഗര്‍ഭമുണ്ടാവുന്നു. ദേവകി തടങ്കലിലാണ്; രോഹിണി കൊട്ടാരത്തിലും. കംസന്റെ ആളുകള്‍ ഉപദ്രവിക്കുമോ എന്ന ഭയം രോഹിണിയ്‌ക്കുണ്ടായി. അതിനാല്‍, അക്രൂരന്‍ രോഹിണിയെ ഗോകുലത്തില്‍, നന്ദഗോപന്റെ വീട്ടില്‍ കൊണ്ടുന്നൊക്കി. അവിടെ നന്ദന്റെ പത്‌നി യശോദയുണ്ട്. യശോദയുടെ പരിചരണത്തില്‍ രോഹിണി കഴിച്ചുകൂട്ടി. ഒരു ദിവസം, അത്താഴം കഴിഞ്ഞ് എല്ലാവരും ഉറങ്ങാന്‍ കിടന്നനേരം, ഉച്ചത്തിലൊരു നിലവിളികേട്ട് യശോദ ഉണര്‍ന്നു. രോഹിണിയുടെ കിടപ്പറയില്‍നിന്നായിരുന്നു നിലവിളി. യശോദതിരക്കിട്ടു ചെന്നു നോക്കുമ്പോള്‍- രോഹിണി തറയില്‍ വീണ് കിടക്കുന്നു. ഉടുവസ്ത്രം ചോരയില്‍ കുതിര്‍ന്നിട്ടുണ്ട്. നിലത്ത് ചോര തളംകെട്ടുന്നു. യശോദയ്‌ക്ക് മനസ്സിലായി: രോഹിണിയുടെ ഗര്‍ഭം അലസിപ്പോയി.

‘അപ്പോഴോ?’ മുത്തശ്ശിയില്‍ ഉത്കണ്ഠ നിറഞ്ഞു. ‘അന്നേരം തടങ്കലില്‍ കഴിയുന്ന ദേവകി പ്രസവവേദനയേല്‍ക്കുകയായിരുന്നു. താമസിയാതെ ദേവകി പ്രസവിച്ചു. ആ കുഞ്ഞാണ് ബലരാമന്‍. കുഞ്ഞായ ബലരാമനെ വസുദേവര്‍ നന്ദഗോപനു കൊടുത്തു; പകരം രോഹിണിയുടെ കുഞ്ഞിന്റെ ജഡം കൊണ്ടുപോയി-ദേവകിയുടെ ഗര്‍ഭം അലസിപ്പോയെന്നു കംസനു തെളിവു നല്‍കാന്‍’-

‘അപ്പോള്‍, ഗര്‍ഗഭാഗവതത്തിലെ ബലരാമന്‍ സംകര്‍ഷണനല്ലാ, അല്ലേ?’

‘എന്നു പറയാന്‍ വരട്ടെ. ഏഴാമത്തെ ഗര്‍ഭം ദേവകിയ്‌ക്ക് മാസം തികഞ്ഞില്ലായിരുന്നുവത്രെ. ആ കാലത്താണ് രോഹിണിയുടെ ഗര്‍ഭം അലസിപ്പോവുന്നത്. ആ കുഞ്ഞിന്റെ ജഡം ഉപയോഗപ്പെടുത്തണമെന്നുണ്ടെങ്കില്‍, ദേവകിയുടെ കുഞ്ഞിനെ പുറത്തെടുത്തേ തീരൂ. സമര്‍ത്ഥയായ ഒരു സൂതി കര്‍മിണി ദേവകിയുടെ കുഞ്ഞിനെ സംകര്‍ഷണം ചെയ്ത് പുറത്തെടുത്തു എന്നാണ് ഗര്‍ഗഭാഗവതത്തില്‍ കാണുന്നത്’-

‘എന്നുവച്ചാല്‍, യോഗമായ ഇവിടെ സൂതികര്‍മിണിയായി, അല്ലേ?’

‘അങ്ങനെയും ധരിക്കാം’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.