കണ്ണൂര്‍: കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന നീക്കം പ്രതിഷേധാര്‍ഹമാണെന്ന് തീയ്യമഹാസഭ ജില്ലാ കമ്മറ്റി ആരോപിച്ചു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് യാതൊരു നീയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ കേരളം ഭരിക്കുന്ന ഇടത്-വലത് സര്‍ക്കാറുകള്‍ ഒത്താശ നല്‍കുമ്പോള്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കെതിരെ ഓര്‍ഡിനന്‍സുകളിലൂടെ നിയമങ്ങള്‍ കൊണ്ടുവന്ന് ഇവ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഹൈന്ദവ ജനതയോട് കാണിക്കുന്ന വെല്ലുവിളിയാണ്. ഹൈന്ദവ ക്ഷേത്രങ്ങളിലെ വരുമാനങ്ങളില്‍ കണ്ണ് വെക്കുന്ന സര്‍ക്കാര്‍ മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങളിലെ വരുമാനത്തില്‍ കണ്ണ് വെക്കാത്തത് ഇരട്ടത്താപ്പാണ്. ഈ സാഹചര്യത്തില്‍ ഹൈന്ദവ ജനത രാഷ്‌ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും കമ്മറ്റി ആഹ്വാനം ചെയ്തു. എം.ടി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. റിലേഷ് ബാബു, സി.കെ.സദാനന്ദന്‍, രാജീവന്‍ പള്ളിക്കണ്ടി, പി.കെ.ലക്ഷ്മണന്‍, സുരേഷ് ബാബു ചേലേരി, ശ്രീനിവാസന്‍ കൂക്കിരി തുടങ്ങിയവര്‍ സംസാരിച്ചു.
















