കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് ചെറുകിട ധനകാര്യസംവിധാനമാണെന്ന് ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഇന്ത്യാ മേധാവി വിക്രംജിത് സിങ്. ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതല്‍ ജനങ്ങളെ എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ക്ലൂസീവ് ഇന്ത്യാ ഇക്കണോമിക് ഫോറത്തില്‍ (ഐഐഇഎഫ് 2017) ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളിലെ ബാങ്കുകള്‍ ചെയ്യുന്നതു പോലുള്ള സൗകര്യങ്ങള്‍ ചെറുകിട ധനകാര്യ സ്ഥാപനങ്ങളും സാധ്യമാക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകളുപയോഗിച്ച് എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താന്‍ ആളുകളെ പ്രാപ്തരാക്കി. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രമുഖ പങ്ക് വഹിക്കാനാകുന്നുണ്ട്. സാധാരണക്കാര്‍ക്ക് പെട്ടെന്ന് ആശ്രയിക്കാവുന്ന തരത്തില്‍ ചെറുകിട സ്ഥാപനങ്ങളെ ഇനിയും കൂടുതല്‍ സൗകര്യപ്രദമാക്കണമെന്നും വിക്രംജിത് സിങ് പറഞ്ഞു.
















