കുന്നത്തൂര്‍: മദ്യപിക്കാന്‍ പണം കൊടുക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് നടയില്‍ തെക്കതില്‍ ശ്യാമള (49)യെയാണ് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്(56) കമ്പി പാര ഉപയോഗിച്ച് മര്‍ദ്ദിച്ചത്. തലയ്ക്കും അസ്ഥികള്‍ക്കും ഗുരുതരമായി പരുക്കേറ്റ ശ്യാമള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കശുവണ്ടി തൊഴിലാളിയായ ശ്യാമള ജോലിക്ക് പോയാണ് കുടുംബം നോക്കുന്നത്. ബുധന്‍ ഉച്ചക്ക് ഒന്നിനോടെ സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണന് മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയും നല്‍കാതിരുന്ന ശ്യാമളയുമായി വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് വീട്ടിലിരുന്ന കമ്പിപാര ഉപയോഗിച്ച് തലക്കടിച്ചത്. പ്രതി പൊലീസ് കസ്റ്റഡിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: