തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ മുന്നണിക്കുള്ളില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും രാജി ആവശ്യം മുറുകുന്നതിനിടെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് ആവര്‍ത്തിച്ച് മന്ത്രി തോമ്‌സ് ചാണ്ടി. വിധിപ്പകര്‍പ്പ് ലഭിച്ചതിനു ശേഷം മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി സെക്രട്ടറിയേറ്റില്‍ എത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
















