Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സിയാല്‍ അതിസുന്ദരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 08:52 pm IST
in Special Article

രാജ്യാന്തര മികവില്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തര യാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. 160 കോടി രൂപ മുടക്കിയാണ് ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. ടെര്‍മിനലിന്റെ പുതിയ വിശേഷങ്ങളിലേക്ക്.

വ്യോമയാന-എന്‍ജിനീയറിങ് നിലവാരം

സിയാലിന്റെ രാജ്യാന്തര ടെര്‍മിനലായ ടി-3 കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങി. തൊട്ടടുത്തമാസം തന്നെ പഴയ രാജ്യാന്തര ടെര്‍മിനലായ ടി-1 പുനര്‍നിര്‍മ്മിക്കുന്ന പ്രക്രിയ തുടങ്ങി. ടി-1 നെ എത്രയും വേഗം ആഭ്യന്തര ടെര്‍മിനലായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ സജ്ജീകരണങ്ങളൊന്നും ആഭ്യന്തര ഓപ്പറേഷന് വേണ്ടാത്തതിനാല്‍, ടെര്‍മിനലിന്റെ ഉള്‍വശം മുഴുവനായും മാറ്റി, വ്യോമയാന-എന്‍ജിനീയറിങ് രംഗത്തെ നിലവാരമനുസരിച്ചാണ് പുനര്‍നിര്‍മ്മിക്കുന്നത്.

ആറിരട്ടി യാത്രക്കാരെ ഉള്‍ക്കൊള്ളും

ആഭ്യന്തര വ്യോമയാനത്തുണ്ടാകുന്ന വന്‍ വളര്‍ച്ച മുന്‍നിര്‍ത്തി, അടുത്ത 20 വര്‍ഷത്തേയ്‌ക്ക് ഉപയുക്തമാക്കാവുന്ന തരത്തിലാണ് വികസനം. നിലവില്‍ ആഭ്യന്തര ഓപ്പറേഷന്‍ നടക്കുന്ന രണ്ടാം ടെര്‍മിനലിന്റെ ആറിരട്ടിയിലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ടാകും. നിലവിലെ ടെര്‍മിനലില്‍ ഒരുമണിക്കൂറില്‍ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആണ്. ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇത് 4000 ആയി ഉയരും.

രാജ്യാന്തര ടെര്‍മിനലായ ടി-3 യ്‌ക്കും സമാനശേഷിയാണ്. നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ആഗമനവും പുറപ്പെടലും ഒരേ നിരപ്പില്‍ നിന്നാണ്. എന്നാല്‍, മൂന്ന് നിലകളിലായാണ് ടി-വണ്‍ വിന്യസിച്ചിരിക്കുന്നത്. 2.42 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള താഴത്തെ നിലയില്‍ ചെക്ക്-ഇന്‍ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ബാഗേജ് ഏരിയ എന്നിവയ്‌ക്കായി മാറ്റിവച്ചിട്ടുണ്ട്. 56 ചെക്ക്-ഇന്‍ കൗണ്ടറുകള്‍ ഇവിടെയുണ്ടാകും. നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ഇത് 29 ആണ്.

ഭക്ഷണശാലകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, മെഡിക്കല്‍ റൂം എന്നിവയും താഴത്തെ നിലയിലുണ്ട്. നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ എയ്‌റോ ബ്രിഡ്ജ് സംവിധാനമില്ല. എന്നാല്‍ എയ്‌റോബ്രിഡ്ജ് സൗകര്യമുള്ള ഏഴ് ഗേറ്റുകള്‍ ഉള്‍പ്പെടെ 11 ഗേറ്റുകളിലേയ്‌ക്ക് പ്രവേശനം പുതിയ ടെര്‍മിനലിലുണ്ടാകും. ഒന്നാം നിലയില്‍ സുരക്ഷാ പരിശോധനാ സൗകര്യവും ഗേറ്റുകളുമുണ്ട്.

ആയിരത്തിലധികം പേര്‍ക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും. കടകള്‍, പ്രാര്‍ത്ഥനാ മുറി, റിസര്‍വ് ലോഞ്ച്, ബേബി കെയര്‍ റൂം എന്നിവയുമുണ്ട്.2.18 ലക്ഷം ചതുരശ്രയടിയാണ് ആകെ വിസ്തൃതി. 90,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ടാം നിലയില്‍, ടി-3യില്‍ ഉള്ളതുപോലെ ഫൂഡ് കോര്‍ട്ട്, എക്‌സിക്യൂട്ടീവ് ലോഞ്ച്, ബാര്‍ എന്നിവ സജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങള്‍ക്കായി 62,000 ചതുരശ്രയടി സ്ഥലം കൂടി സിയാല്‍ വികസിപ്പിക്കുന്നുണ്ട്.

സുരക്ഷയും, സംവിധാനങ്ങളും അത്യാധുനികം

വിമാനത്തിനുള്ളില്‍ നിന്ന് ഏറ്റവും വേഗത്തില്‍ യാത്രക്കാരെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള അറൈവല്‍ മേഖലയില്‍ എത്തിക്കാനായി റാമ്പുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശപ്രകാരമുള്ള ഇന്‍ ലേന്‍ ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനമാണ് സിയാല്‍ ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്. തുടക്കം മുതല്‍ തന്നെ രണ്ട് സി.ടി മെഷീന്‍ ഉപയോഗിച്ച് ബാഗേജുകള്‍ സ്‌കാന്‍ ചെയ്യും. ഓരോ ബാഗിന്റേയും ദ്വിമാന ചിത്രങ്ങള്‍ പരിശോധകന് കാണാന്‍ കഴിയും. 45 സെക്കന്റുകൊണ്ട് ബാഗ് പരിശോധന പൂര്‍ത്തിയാക്കും.

അമേരിക്കന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയായ ടി.എസ്.എ നിഷ്്ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കൊപ്പമാണ് ഒന്നാം ടെര്‍മിനലിന്റെ ബാഗേജ് സംവിധാനം ഒരുക്കുന്നത്. അറൈവല്‍ ഭാഗത്ത് നിലവിലുള്ള രണ്ട് കണ്‍വേയര്‍ ബെല്‍റ്റുകള്‍ക്ക് പകരം ടി-വണ്ണില്‍ നാല് ബെല്‍റ്റുകളുണ്ടാകും. 68 മീറ്ററാണ് ഓരോന്നിന്റേയും നീളം. റിസര്‍വ് ലോഞ്ച്, ഷോപ്പിങ് ഏരിയ, പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ എന്നിവ അറൈവല്‍ മേഖലയിലുണ്ട്.

അത്യാധുനിക അഗ്നിരക്ഷാ സംവിധാനമാണ് ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്. ടെര്‍മിനലിന്റെ എല്ലാ മേഖലയും ഫയര്‍ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലുണ്ടാകും. തീ കണ്ടാല്‍ സ്വയം ജലം പമ്പുചെയ്യുന്ന രണ്ടായിരത്തോളം സ്പ്രിങ്ക്‌ളറുകള്‍ ടെര്‍മിനലുകളിലാകെ ഘടിപ്പിക്കും. ഏറ്റവും സുരക്ഷിതമായ രീതിയില്‍ അഗ്നിശമന സന്നാഹങ്ങള്‍ ഒരുക്കാനായി 6.67 കോടി രൂപയാണ് ചെലവിടുന്നത്. എട്ട് ലിഫ്റ്റുകള്‍, നാല് എസ്‌കലേറ്ററുകള്‍, വിമാനത്തിന്റെ ആഗമന-പുറപ്പെടല്‍ വിവരങ്ങള്‍ തത്സമയം കാണിക്കുന്ന 168 ഫ്‌ളൈറ്റ് ഡിസ്‌പ്ലേ സിസ്റ്റം, 800 സുരക്ഷാ ക്യാമറകള്‍ എന്നിവയും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിക്കും. മാര്‍ച്ച് അവസാനത്തോടെ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.