കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ ബാറില്‍ ജോലി ചെയ്യുകയായിരുന്ന കാവല്‍ക്കാരനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. വളപട്ടണം ചെമ്മരശ്ശേരിപ്പാറയിലെ മനീഷ്(28)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്‌ടോബര്‍ 25 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30 ഓടെ ബാറിലെത്തിയ ഒരു സംഘം ബാര്‍ തുറന്ന് മദ്യം നല്‍കണമെന്നാവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച കാവല്‍ക്കാരന്‍ വേശാലയിലെ ശ്രീധരനെ ഇരുമ്പുവടികൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ മംഗലാപുരത്ത് ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളുടെ കൂട്ടുപ്രതി പാപ്പിനിശ്ശേരി സ്വദേശി നസീം ഗോവയിലേക്ക് കടന്നതായാണ് സൂചന. മനീഷ് നേരത്തെ ലഹരിമരുന്ന കേസിലും പ്രതിയായിരുന്നു.
















