തിരുവനന്തപുരം: ജിഎസ്‌ടിയുടെ മറവില്‍ കൊള്ളലാഭം എടുക്കുന്ന ഹോട്ടലുടമകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ മുന്നറിയിപ്പ്. ജിഎസ്‌ടിയില്‍ വരുന്ന മാറ്റം അനുസരിച്ച് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയ്‌ക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
ജിഎസ്‌ടി കൗണ്‍സില്‍ ഇരുന്നൂറോളം ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു. ജിഎസ്‌ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തത്.
എന്നാല്‍ ജിഎസ്‌ടിയില്‍ കുറവ് വന്നെങ്കിലും പല ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങള്‍ക്ക് വില കുറഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് സംസ്ഥാന ധനമന്ത്രി രംഗത്ത് എത്തിയത്.
















