Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ഓര്‍ഡിനന്‍സ് : ഒപ്പിടാതെ മടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 10:14 pm IST
in Kerala

 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം ഒപ്പിടാതെ മടക്കി. ഇതിനുള്ള അടിയന്തര സാഹചര്യമെെന്തന്ന് വിശദീകരിക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.

1950ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത്, ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമസഭ ചേരാത്തപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള ഘട്ടങ്ങളിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇത്തരത്തിലുള്ള എന്ത് അടിയന്തര പ്രാധാന്യമാണ് ഓര്‍ഡിനന്‍സിനുള്ളതെന്ന് കൃത്യമായി വ്യക്തമാക്കണം, ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാനും സിറ്റിങ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതി എന്ന പേരിലാണ് ഓര്‍ഡിനന്‍സ് തയാറാക്കിയത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ ഗവര്‍ണറെ നേരില്‍ കണ്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കി.

ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം പൂര്‍ണമായും ഇടതു പക്ഷത്തിന്റെ കൈക്കലാക്കുക എന്നതായിരുന്നു ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ഇന്നലെ ശബരിമല അവലോകന യോഗത്തില്‍ പങ്കെടുത്തു.

സാധാരണ നവംബര്‍ മാസത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചുമതലയേല്‍ക്കുന്നത് എന്ന് ഗവര്‍ണറോട് ദേവസ്വം മന്ത്രി വിശദീകരിച്ചു.

മുന്‍പും ഇത്തരത്തില്‍ ഓഡിനന്‍സുകള്‍ ഇറക്കിയിട്ടുണ്ട്. ശബരിമല മാത്രമല്ല 2220ല്‍ അധികം ക്ഷേത്രങ്ങളുടെ ഭരണമാണ് ബോര്‍ഡുകള്‍ നടത്തേണ്ടത്. അത് കൃത്യമായി ചെയ്യുന്നില്ല. ഒരു കാര്യത്തില്‍ മാത്രമല്ല അഴിമതി. നിരവധി അഴിമതികളുണ്ട്. ചിലതില്‍ അന്വേഷണം നടക്കുന്നു.

സ്വജന പക്ഷപാതവും ഉണ്ട്. ശബരിമല അവലോകനത്തിന് മുഖ്യമന്ത്രിയും മന്ത്രിയും പങ്കെടുക്കേണ്ടി വരുന്നു. ബോര്‍ഡിന് അത് ഒറ്റയ്‌ക്ക് നടത്താന്‍ പോലും ആകുന്നില്ല, കടകംപള്ളി വിശദീകരിച്ചു. ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ സര്‍ക്കാര്‍ നല്‍കിയാല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുകയാണ് കീഴ്‌വഴക്കം.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.