കൊല്ലം: മൂന്നു ദിവസങ്ങളായി ടികെഎം എന്‍ജിനിയറിങ് കോളേജില്‍ നടന്ന സുകൃത-17 കൊടിയിറങ്ങി. ഓട്ടിസം ബാധിതരായ കുരുന്നുകളുടെ സംഗമം ഇന്നലെ മന്ത്രി ജെ.മെഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംഗീത സാന്ദ്രമായ ചുറ്റുപാടില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും വിരുന്നൊരുക്കികൊണ്ട് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു ടികെഎംലെ ഓരോ വിദ്യാര്‍ത്ഥിയും. എംപിമാരായ സോമപ്രസാദ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുംസന്നിഹിതരായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകളെ കെണ്ടത്തുന്നതിനും അവരെ സാമൂഹികമായ ചുറ്റുപാടിലേക്ക് പൊരുത്തപെടുന്നതിനും രക്ഷകര്‍ത്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. ജില്ല മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷൈജു ഹമീദ്‌ന്റെ നേതൃത്വം നല്‍കി. കുട്ടികളുടെ കഴിവുകളെ ഉപയോഗപ്പെടുത്താന്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. പോളിയോ ബാധിച്ചവര്‍, സ്പൈനല്‍ കോര്‍ഡിന് തകരാറു സംഭവിച്ചവര്‍ അപകടങ്ങളില്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇരുപതിലധികം രോഗികള്‍ക്കു ഡോ.അജയ് രാഘവന്റെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി നല്‍കി. ഭിന്നശേഷിക്കാരുടെ കേരള സ്റ്റേറ്റ് ക്രിക്കറ്റ് ടീമും ടികെഎം കോളേജ് ടീമുമായി നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തി. ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്റ്റുഡന്റ്‌സ് അഫയര്‍സ് ഓര്‍ഡിനേറ്റര്‍ ശാഹുല്‍ ഹമീദ് അധ്യക്ഷനായി. സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ അഷ്ഫാക്, ശാല്‍വിന്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
















