തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്തയാണെന്നും ജയരാജന്‍ അറിയിച്ചു. പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
എല്ലാ പാര്‍ട്ടിക്കമ്മിറ്റികളിലും വിമര്‍ശനം ഉണ്ടാകണം. പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂര്‍ ജില്ലാ ഘടകം നടപ്പാക്കുന്നത്. കണ്ണൂര്‍ ജില്ലാഘടകത്തിന് മാത്രമായി ഒരു പ്രത്യേകതയില്ല. സംഗീത ആല്‍ബം തയാറാക്കിയത് താനുമായി ബന്ധപ്പെട്ട ആള്‍ക്കാരല്ലെന്നും ജയരാജന്‍ വിശദീകരിച്ചു. ജയരാജന്‍ സ്വയം മഹത്വവത്ക്കരിക്കുകയാണെന്നും ഇതിനായി സ്വന്തം ജീവിതം രേഖയും നൃത്തശില്‍പവും തയ്യാറാക്കിയെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിരുന്നു വിലയിരുത്തിയിരുന്നു.
പാര്‍ട്ടിക്ക് അതീതനാവാനുള്ള ജയരാജന്റെ നീക്കം അനുവദിക്കുകയില്ലെന്നും ഇക്കാര്യം കണ്ണൂരിലെ പാര്‍ട്ടിഘടകങ്ങളിലെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്നും സംസ്ഥാന സമിതി വിലയിരുത്തി. രേഖകള്‍ തയ്യാറാക്കിയത് താനല്ലെന്നും കെ.കെ രാഗേഷാണെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നീക്കം അമ്പരിപ്പിക്കുന്നതെന്ന് പി. ജയരാജന്‍ പറഞ്ഞു.
















