ഗുരുവായൂര്‍: നിങ്ങളിത്ര ആദര്‍ശധീരരും സത്യനിഷ്ഠയുള്ളവരുമാണെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല. സേവാസംഗമത്തോടനുബന്ധിച്ച് തങ്ങളുടെ വീടുകളില്‍ സേവാ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കി കൊടുത്ത അമ്മമാര്‍ ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരോട് പറഞ്ഞതാണിത്.
ഞങ്ങള്‍ ഇതുവരെ കേട്ടതും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതും ഇങ്ങനെയല്ല. നിങ്ങള്‍ വര്‍ഗ്ഗീയവാദികളും ആളുകളെ കൊല്ലുന്നവരും ഒക്കെയാണെന്നാണ് നിങ്ങളെക്കുറിച്ച് പറഞ്ഞു തന്നിരുന്നത്. ഞങ്ങള്‍ക്ക് നിങ്ങളെ പേടിയായിരുന്നു. ഇപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. ഇനിയും എന്താവശ്യത്തിനും നിങ്ങളോട് സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.സേവാസംഗമത്തിനെത്തിയ മൂവായിരത്തോളം പേരെ ഗുരുവായൂര്‍ മുനിസിപ്പല്‍ പ്രദേശത്തെ 1500 വീടുകളിലാണ് താമസിപ്പിച്ചത്.
നവംബര്‍ 5ന് സ്വച്ഛ് ഗുരുവായൂര്‍ മഹാശുചീകരണം കഴിഞ്ഞതോടെ കമ്യൂണിസ്റ്റ്കാരും കോണ്‍ഗ്രസ്സുകാരും നിഷ്പക്ഷമതികളുമായ കുടുംബങ്ങള്‍ വളരെ അനുഭാവപൂര്‍വ്വം സേവാഭാരതി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു.
















