പാനൂര്‍ സ്വദേശി എം.സി. മോഹനനുള്ള സഹായ നിധി കണ്ണൂര്‍ ജില്ല സേവാപ്രമുഖ് സുരേഷ് ബാബു അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ് . സേതുമാധവനില്‍ നിന്ന് ഏറ്റുവാങ്ങുന്നു
ഗുരുവായൂര്‍: ഭാരത സംസ്‌കാരത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് മാതൃത്വഭാവത്തിലാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍.
സേവാസംഗമത്തോടനുബന്ധിച്ച് ആര്‍വീസ് ഓഡിറ്റോറിയത്തിലെ കാത്രേജി നഗറില്‍ സംഘടിപ്പിച്ച ശാഖാ ഉപരി സേവാപ്രമുഖന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . പശു നമുക്ക് അമ്മയാണ്, കൃഷി അമ്മയാണ്, നദിയും സാഗരവും ഭഗവത് ഗീതയും അമ്മയാണ്.
പെറ്റമ്മയ്‌ക്ക് പുറമെ അനേകമനേകം പ്രതിഭാസങ്ങളെ അമ്മയായി കാണാന്‍ കഴിയുന്നതു കൊണ്ടാണ് രാഷ്‌ട്രവും നമുക്ക് അമ്മയാവുന്നത്.ഗ്രാമങ്ങള്‍ രാഷ്‌ട്രത്തിന്റെ ചെറുമാതൃകകളാണ്. ഓരോ വിത്തിലും ഒളിച്ചിരിക്കുന്നത് ഒരു വന്‍ മരമാണ്. മാതൃകാ ഗ്രാമങ്ങളാണ് മാതൃകാ രാഷ്‌ട്രത്തെ സൃഷ്ടിക്കുക, അദ്ദേഹം പറഞ്ഞു.
















