മഹിള ഐക്യവേദി സംസ്ഥാന പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം തിരിച്ചുപിടിക്കുവാന്‍ സ്ത്രീ ശക്തിയുണരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ചാലക്കുടിയില്‍ മഹിള ഐക്യവേദി സംസ്ഥാന പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അമ്മമാരെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ക്ഷേത്രങ്ങളിലെ പ്രധാന സന്ദര്‍ശകരായ അമ്മമാര്‍ വിചാരിച്ചാല്‍ ഏത് ക്ഷേത്രവും തിരിച്ചുപിടിക്കാം. പ്രവര്‍ത്തകര്‍ സദാചാരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വേണം പ്രവര്‍ത്തിക്കാന്‍. അതിലൂടെ മാതൃകയകണം. പറയുന്നത് ആചരിക്കാനായാല്‍ സംഘടനയുടെ ദൗത്യം പൂര്‍ത്തിയാക്കാം. വാക്കും പ്രവര്‍ത്തിയും വേറെയാകുന്നതാണ് സമൂഹത്തിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ശശികല പറഞ്ഞു.
സമാപന യോഗത്തില്‍ മഹിള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ മോഹന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച പഠന ശിബരത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു, സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍, മഹിള ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു സോമന്‍, സംസ്ഥാന ട്രഷറര്‍ പ്രസന്ന ഉണ്ണികൃഷ്ണന്‍, പ്രൊഫ. സരിത എസ്. അയ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















