തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍.
ഇന്നുച്ചയ്‌ക്ക് ഒന്നരയോടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദിനെ ഒരു സംഘം അക്രമികള്‍ കാറിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെപി നേതാക്കള്‍ ആരോപിച്ചു.
















