കൊച്ചി: പഞ്ചാബിലെ ചോഹലില്‍ നവംബര്‍ 17 മുതല്‍ 30 വരെ നടക്കുന്ന സബ്ജൂനിയര്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ മലപ്പുറത്തിന്റെ മധ്യനിര താരം എം. ഹേമന്ത് നയിക്കും.പഞ്ചാബ്, ഗോവ, അസം, ഒഡീഷ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം കളിക്കുക. 19-ന് പഞ്ചാബിനെയും 21-ന് അസമിനേയും 23-ന് ഗോവയേയും 25-ന് ഒഡീഷയേയും കേരളം നേരിടും.
ടീം: ഗോള്‍കീപ്പര്‍മാര്‍: കെ. അജ്മല്‍ (പാലക്കാട്), വി. സിദ്ധാര്‍ത്ഥ് (കാസര്‍ഗോഡ്), ജയശങ്കര്‍. ടി (കോഴിക്കോട്).പ്രതിരോധനിര: അഭിജിത്. ജി (പാലക്കാട്), നന്ദുകൃഷ്ണ (മലപ്പുറം), ആദര്‍ശ്. എ.എസ് (എറണാകുളം), മുഹമ്മദ് സഹീഫ് (മലപ്പുറം), പി.എം. മൃദുല്‍ (തൃശ്ശൂര്‍), നിഹാല്‍. കെ (മലപ്പുറം). മധ്യനിര: ഷിഫാസ്. കെ.എഫ്, അഭിജിത്. പി.എ (തൃശ്ശൂര്‍), എം. ഹേമന്ത് (ക്യാപ്റ്റന്‍), ഷാനില്‍ ഷംനാസ് (പാലക്കാട്), അഖിലേഷ്. ജി.എസ് (കൊല്ലം), മുഹമ്മദ് റോഷല്‍. പി.പി (കോഴിക്കോട്). മുന്നേറ്റ നിര: അഭയ് ഷണ്മുഖം (പാലക്കാട്), നസീഫ് അന്‍വര്‍ (വയനാട്), ഷിഖില്‍ (മലപ്പുറം), ആദില്‍ അബ്ദുള്ള (കാസര്‍ഗോഡ്), അഭിന്‍ അനൂപ് (തിരുവനന്തപുരം).
സി.എസ്. മാമ്മന്‍ (ഇടുക്കി) ആണ് കോച്ച്. സി. സി. പയസ് (പാലക്കാട്) മാനേജര്‍.
















