തിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം- ദോഹ വിമാനം ഗോവയിലിറക്കി. ഖത്തര്‍ എയര്‍വെയ്സിന്റെ ക്യൂ.ആര്‍.507 വിമാനത്തിലെ പൈലറ്റിനാണ് വിമാനം പറത്തുന്നതിനിടെ സുഖമില്ലാതെ ആയത്.
തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 3.49ന് പുറപ്പെട്ട വിമാനമാണ് വഴി തിരിച്ചു വിട്ടത്. തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടെന്ന് പൈലറ്റ് ജീവനക്കാരെ അറിയിക്കുകയായിരുന്നു.
















