തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ അതീവ ഗുരുതരമെന്നും സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ ഉന്നയിച്ചു.
വിവാദങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കളങ്കം ഏല്പിച്ചതായും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ മുന്നണിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെല്ലാം നാണക്കേടുണ്ടാവുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജനജാഗ്രതാ യാത്രയ്‌ക്കിടെ തോമസ് ചാണ്ടി പോലീസിനെ വെല്ലുവിളിച്ചതിനെയും നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
തോമസ് ചാണ്ടിക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ അത് മുന്നണി യോഗത്തില്‍ പറയാമായിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാനുള്ള ജാഥയില്‍ വെല്ലുവിളി നടത്തിയത് ഉചിതമായില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
















