ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് സൂചന. ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ 67ാം ജന്മദിനം ആ ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.
രജനീകാന്ത് ഈ വര്‍ഷം ആദ്യം മുതല്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രജനീകാന്തോ, അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
നേരത്തെ നടന്‍ കമല്‍ഹാസനും പിറന്നാള്‍ ദിനത്തില്‍ തന്റെ രാഷട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍ രാഷ്‌ട്രീയ പ്രഖ്യാപനമില്ലെന്നും ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം മാത്രം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചത്. ‘മയ്യം വിസില്‍’എന്ന പേരില്‍ ജനങ്ങളുമായി സംവദിക്കാന്‍ അദ്ദേഹം മൊബൈല്‍ ആപ് പുറത്തിറക്കുകയും ചെയ്തിരുന്നു.
















