അഞ്ചല്‍: സംസ്‌കൃത അദ്ധ്യാപകരാവാന്‍ തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളോട് കടുത്ത വിവേചനവുമായി സംസ്ഥാന സര്‍ക്കാരും പിഎസ്‌സിയും. രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്‍ നടത്തുന്ന പ്രാക് -ശാസ്ത്രി, ശാസ്ത്രി, ശിക്ഷാ ശാസ്ത്രി എന്നീ കോഴ്‌സുകള്‍ പാസായവരെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അദ്ധ്യാപക യോഗ്യതയായി പിഎസ്‌സി അനുവദിച്ചിരുന്നു.
കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളും രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്റെ കോഴ്‌സുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്ന ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, പാര്‍ട്ട് ടൈം എച്ച്എസ്എ സംസ്‌കൃതത്തിനും രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്റെ കോഴ്‌സുകളാണ് യോഗ്യതയായി നോട്ടിഫിക്കേഷന്‍ ഇറക്കിയത്.എന്നാല്‍ പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് ഇട്ടതിനു ശേക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന സമയത്താണ് രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കണമെങ്കില്‍ കേരളാ സര്‍ക്കാരിന്റെ തുല്യതാ ഉത്തരവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഉദ്യോഗാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നതും എന്നാല്‍ നിയമവിരുദ്ധവുമായ തീരുമാനമാണ് പിഎസ്‌സി കൈക്കൊണ്ടത്. കേരളത്തിലെ ഏതങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ചാല്‍ പിഎസ്‌സി ആ കോഴ്‌സുകള്‍ അംഗീകരിക്കണമെന്നാണ് ചട്ടം. മാത്രമല്ല വിജ്ഞാപനത്തില്‍ സൂചിപ്പിക്കാത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടന്ന് സംശയിക്കപ്പെടുന്നു.
















