തിരുവന്തപുരം: വൈദ്യുതമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. പിന്നീട് ടീം സോളാറിന്റെ ഏറ്റവും വലിയ സഹായി ആര്യാടനായി. അതിന് കാശും സുഖവും വാങ്ങി എന്നുമാത്രം. ടീം സോളാര്‍ കമ്പനിക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും ലൈസന്‍സും നേടിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയത് ആര്യാടന്‍ മുഹമ്മദാണ്.
അനര്‍ട്ടിനെ ഉപയോഗിച്ച് 2013 ല്‍ ടീം സാളാറിന് അനുകൂലമായി സോളാര്‍ നയം തന്നെ രൂപപ്പെടുത്തി. കോട്ടയം കോടിമതയിലും ഔദ്യോഗിക വസതിയിലും വച്ചുമായി നാല്‍പതു ലക്ഷംരൂപ കൈമാറി. ആര്യാടനെതിരായ സരിതയുടെ ആരോപണത്തിന് കോട്ടയം കോടിമതയിലെ കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തിലെ സിഡി തെളിവായുണ്ട്. ആര്യാടന്‍ ടീം സോളാര്‍ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തുവെന്നും അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പണം വാങ്ങിയെന്നോ പീഡനം നടത്തിയെന്നോ ആരോപണമില്ല. ഉമ്മന്‍ ചാണ്ടിക്കും ഓഫീസിനും എതിരായ ആരോപണങ്ങള്‍ ഒഴിവാക്കാന്‍ തിരുവഞ്ചൂര്‍ ബോധപൂര്‍വം ശ്രമിച്ചെന്നാണ് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍.
ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു.
ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസ് സംവിധാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയെയും സംഘത്തെയും ക്രിമിനല്‍ ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയെന്ന് ഉറപ്പുവരുത്തി.
















