പഞ്ചാബ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പഞ്ചാബിലെ ബഠിംഡയില്‍ ഉണ്ടായ അപകടങ്ങളെ തുടര്‍ന്ന് പത്തുപേര്‍ കൊല്ലപ്പെട്ടു. രണ്ട് അപകടങ്ങളില്‍ ആണ് ഒന്‍പത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടത്. ബഠിംഡയിലെ കച്ചി ബുച്ചോ മേല്‍പ്പാലത്തില്‍ വെച്ച അതിവേഗത്തിലെത്തിയ ട്രക്കും മിനിബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
രജിന്ദ്ര കോളജ്, ഡിഎവി കോളജ്, സ്വകാര്യ ഐഇഎല്‍ടിഎസ് സ്ഥാപനം എന്നിവിടങ്ങളിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.മൂടല്‍മഞ്ഞുമൂലം കാഴ്ചതടസമുണ്ടായതാണ് അപകടത്തിനു കാരണമായത്.
മറ്റൊരു അപകടം മിനിബസ് സ്വകാര്യബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ അധ്യാപകനായ മാന്‍ദീപ് കൗര്‍ (32) ആണ് മരിച്ചത്. ഈ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു.
















