കൊച്ചി: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ അഖിലയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനെതിരെ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. അഖില സുപ്രീംകോടതിയില്‍ എന്ത് പറയുമെന്ന അങ്കലാപ്പു മൂലമാണ് സന്ദര്‍ശനമെന്ന് ജോസഫൈന് പറഞ്ഞു.
അഖിലയെ കാണും മുന്‍പ് സംസ്ഥാന കമ്മീഷന്റെ അഭിപ്രായം ആരായുകയോ റിപ്പോര്‍ട്ട് തേടുകയോ ചെയ്തില്ല. എസ്.പിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ അഖിലയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസം കൂടുമ്പോള്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. കേസ് പരിഗണിക്കുന്ന 27ന് മുന്‍പ് അഖിലയെ വീട്ടിലെത്തി സന്ദര്‍ശിക്കുമെന്ന സൂചനയും ജോസഫൈന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: