ന്യൂദല്‍ഹി: നോട്ട് നിരോധനം വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഒരു ചെറു വിവരണത്തോടെ വീഡിയോ സഹിതമാണ് വിവരങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നോട്ട് നിരോധനം വന്‍ വിജയമായിരുന്നു. നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വന്‍വര്‍ധന ഉണ്ടായി. 2015- 2016 വര്‍ഷം 66.53 ലക്ഷം പേര്‍ പുതിയ നികുതിദായകരായെങ്കില്‍ 2016-2017 വര്‍ശം ഇത് 84.21 ലക്ഷമായി ഉയര്‍ന്നു.
നോട്ട് അസാധുവാക്കല്‍ വഴി വായ്‌പകളുടെ പലിശ കുറഞ്ഞെന്നും ഭീമമായ വസ്തുവില കുറഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
Here are the benefits of demonetisation, encapsulated in this short film. Have a look. #AntiBlackMoneyDay pic.twitter.com/rPmGUYnTzI
— Narendra Modi (@narendramodi) November 8, 2017
















