ആലപ്പുഴ: വിവിധ ക്ഷേമപെന്‍ഷനുകള്‍ക്കായി പുതിയ അപേക്ഷ നല്‍കി ജനം കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങള്‍, സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ ഗുണഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചെങ്കിലും ഓണ്‍ലൈന്‍ സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍ കഴിയാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അംഗീകരിച്ച അപേക്ഷകള്‍ സേവനാ പെന്‍ഷന്‍ എന്ന സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് അന്വേഷിക്കുമ്പോള്‍ പറയുന്നത്. സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറ് കോര്‍പ്പറേഷനുകളിലുമായി ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വാര്‍ദ്ധക്യകാലം, വിധവ, അവിവാഹിത, വികലാംഗ, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി നിരവധി പെന്‍ഷനുകളാണ് അപേക്ഷകള്‍ കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാന്‍ സാധിക്
അപേക്ഷകള്‍ വിവിധ കമ്മറ്റികള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയശേഷം സെക്രട്ടറിമാര്‍ ഡിജിറ്റല്‍ ഒപ്പിട്ട് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണം. ഈ അപ്‌ലോഡിങ്ങാണ് സൈറ്റ് ഓപ്പണ്‍ ആകാത്തതിനാല്‍ സാധിക്കാത്തത്. പാസ്സായ അപേക്ഷകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്‌തെങ്കില്‍ മാത്രമേ അടുത്ത മാസം മുതല്‍ വിതരണം ചെയ്യുന്ന പെന്‍ഷന്‍ ലിസ്റ്റില്‍ ഈ ഗുണഭോക്താക്കള്‍ ഉള്‍പ്പെടുകയുള്ളു. വെബ്‌സൈറ്റിന്റെ തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യം ഉയരുന്നു.
















