ന്യൂദല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വിവാദമദ്യരാജാവ് വിജയ് മല്ല്യയെ വിട്ടു നല്‍കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം ക്രിയാത്മകമാണെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.
മല്ല്യ, ലളിത് മോദി എന്നിവരടക്കം 13 പേരെ വിട്ടു നല്‍കണമെന്നാണ് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിക്കുമെന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കിയത്. മല്ല്യയുടെ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. പ്രതികരണം നല്ലതായിരുന്നു, മന്ത്രി പറഞ്ഞു. കേസില്‍ മല്ല്യയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
















