ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഎംകെ നേതാവ് എം. കരുണാനിധിയെ സന്ദര്‍ശിച്ചു. ചെന്നൈ ഗോപാലപുരത്തെ വസതിയിലെ 15 മിനിറ്റ് കൂടിക്കാഴ്ചയില്‍ മോദി അദ്ദേഹത്തെ ദല്‍ഹിയിലേക്ക് വിശ്രമത്തിന് ക്ഷണിച്ചു. മോദി ആദ്യമായാണ് കരുണാനിധിയെ സന്ദര്‍ശിക്കുന്നത്.
തിരുക്കുറളിന് താന്‍ രചിച്ച വ്യാഖ്യാനമായ കുരുളോവിയം, ഡിഎംകെ 75-ാം വാര്‍ഷികത്തിന് ഇറക്കിയ പാര്‍ട്ടി പ്രസിദ്ധീകരണമായ മുരശൊലിയുടെ പ്രത്യേക പതിപ്പ് എന്നിവ കരുണാനിധി മോദിക്ക് സമ്മാനിച്ചു.
















