ഇരിക്കൂര്‍: കഴിഞ്ഞ 25 വര്‍ഷമായി ഇരിക്കൂറില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവരുന്ന ഡോക്ടര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു.
ഇരിക്കൂര്‍ പോസ്റ്റ് ഓഫീസിന് മുന്‍വശത്തെ പ്രശാന്തി ക്ലിനിക്ക് നടത്തുന്ന ഡോ.സദാനന്ദ് ആണ് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തതായി ക്ലിനിക്കില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില പത്രങ്ങളിലൂടെയും വട്ടപ്പൊയിലിലെ ഫൈസല്‍, കോളോട്ടെ പ്രേമന്‍ എന്നിവര്‍ തന്റെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്നും താന്‍ വ്യാജഡോക്ടറാണെന്നും തന്റെ ചികിത്സാപ്പിഴവ് മൂലം പല ആളുകള്‍ക്കും പ്രയാസങ്ങള്‍ ഉണ്ടായതായും പ്രചചരിപ്പിച്ചുവെന്നും ഇത് വര്‍ഷങ്ങളായി ഇരിക്കൂറില്‍ ക്ലിനിക്ക് നടത്തുന്ന തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയതായും ഡോക്ടര്‍ പറഞ്ഞു.
ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡിവൈഎസ്പി എന്നിവര്‍ക്ക് തനിക്കെതിരായി കൊടുത്ത പരാതിയല്‍ പറഞ്ഞ കാര്യങ്ങള്‍ അവാസ്തവമാണെന്ന് തെളിഞ്ഞതായും ഡോക്ടര്‍ പറഞ്ഞു.
















