ന്യൂദല്‍ഹി: വാഷിങ്ടണ്ണില്‍ സിഖ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജ് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് വിശദീകരണം ആവശ്യപ്പെട്ടു.14 വയസ്സുള്ള സിഖ് വിദ്യാര്‍ഥിയെ ഇന്ത്യക്കാരനെന്ന് ആരോപിച്ചാണ് സഹപാഠിയും പിതാവും ചേര്‍ന്ന് അന്യായമായി മര്‍ദ്ദിച്ചത്.
ഇന്ത്യൻ പൗരനായതുകൊണ്ടു മാത്രമാണ് മകനെ ആക്രമിച്ചതെന്ന് യുവാവിന്റെ അച്ഛൻ പറഞ്ഞു. വാര്‍ത്ത താന്‍ കണ്ടിരുന്നെന്നും പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കയിലെ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ഇന്ത്യൻ പൗരത്വമുള്ള വിദ്യാർത്ഥികൾ ഇതിനു മുൻപും വിദേശത്തു അക്രമിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച്ച ഇറ്റലിയിലെ മിലാനിൽ രണ്ട് ഇന്ത്യൻ വിദ്യർത്ഥികളെ സഹപാഠികൾമര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
















