Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐയില്‍ ഭിന്നത; മന്ത്രി ചാണ്ടിയുടെ കോലം കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 09:51 pm IST
in Kerala

എഐവൈഎഫ് പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കോലവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആലപ്പുഴ: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ അഴിമതിക്കാരനെന്ന് അധിക്ഷേപിച്ചിട്ടും മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം പ്രതികരിക്കാത്തതില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം.

പാര്‍ട്ടി വിലക്ക് മറികടന്ന് ആലപ്പുഴയില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ തോമസ്ചാണ്ടിയുടെ കോലം കത്തിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ജനജാഗ്രതാ യാത്ര കഴിയുന്നതുവരെ ചാണ്ടി വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എഐവൈഎഫ് ലംഘിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നത മറനീക്കി.

പ്രതിപക്ഷ കക്ഷികളോ, എതിര്‍പക്ഷത്തുള്ള മറ്റു പാര്‍ട്ടികളോ പോലും നടത്താത്ത ആക്ഷേപമാണ് ഘടകകക്ഷി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. തോമസ് ചാണ്ടിയോ, എന്‍സിപിയോ ഇത് തിരുത്താനും തയ്യാറായിട്ടില്ല. എന്നിട്ടും സിപിഐ ഔദ്യോഗിക നേതൃത്വം ശക്തമായ പ്രതികരണം നടത്താന്‍ തയ്യാറാകാത്തതില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം വ്യപകമാണ്.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയില്‍ ഇരുത്തി കുട്ടനാട്ടില്‍ സിപിഐയേയും, റവന്യുവകുപ്പിനേയും ഭരണകൂടത്തെ തന്നെയും ചാണ്ടി വെല്ലുവിളിച്ചിട്ടും ശക്തമായ പ്രതികരണം ഉണ്ടാകാതിരുന്നതിനാലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ പോലും പരസ്യമായി അവഹേളിക്കാനുള്ള ധൈര്യം ലഭിച്ചതെന്നും സിപിഐക്കാര്‍ പറയുന്നു.

മുഖ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചു എന്ന് പ്രചാരണം നടക്കുമ്പോഴാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയുടെ ഏറ്റവും മുതിര്‍ന്ന നേതാവിനെ പോലും അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച് അപമാനിച്ചത്. സിപിഐയുടെ പാര്‍ട്ടി സമ്മേളനങ്ങളിലും ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഔദ്യോഗിക പക്ഷത്തിനെതിരെ ആയുധമായി ഉപയോഗിക്കുകയാണ് മറുപക്ഷം.

നേരത്തെ ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ കെ.ഇ. ഇസ്മയില്‍ എംപി ഫണ്ട് അനുവദിച്ചത് ഔദ്യോഗിക പക്ഷം ആയുധമാക്കിയെങ്കില്‍, ചാണ്ടിക്കു മുന്നില്‍ പാര്‍ട്ടിയുടെ അഭിമാനം പോലും നഷ്ടപ്പെടുത്തി എന്ന വിമര്‍ശനം ഉന്നയിച്ചാണ് മറുപക്ഷം തിരിച്ചടിക്കുന്നത്. വരും ദിവസങ്ങളില്‍ ചാണ്ടിയുടെ കയ്യേറ്റവും പ്രസംഗവും സിപിഐയുടെ ഉള്‍പാര്‍ട്ടി വിഷയമായി മാറുമെന്ന സന്ദേശമാണ് കോലംകത്തിക്കല്‍ അടക്കമുള്ള പരസ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.